പത്തനംതിട്ട: ഇലന്തൂര്‍-ഓമല്ലൂര്‍ റോഡ് അടിയന്തരമായി റീടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം നേതൃത്വത്തില്‍ ഇലന്തൂരിലും ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഓമല്ലൂരിലും റോഡ് ഉപരോധിച്ചു. ഇലന്തൂര്‍ നെടുവേലില്‍ ജങ്ഷനില്‍ ഉപരോധം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.എന്‍. സോമരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി.ആര്‍. പ്രദീപ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.വി. വിനോദ്, പ്രിസ്റ്റോ പി. തോമസ്, സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. ഓമല്ലൂരില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ ഉപരോധം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.വി. സഞ്ജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍. ബൈജു, സി.പി.എം ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, ബിനു പണിക്കര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഇലന്തൂര്‍-ചെന്നീര്‍ക്കര-ഓമല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. കോളജും സ്കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മഞ്ഞനിക്കര പള്ളി, ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രം ഉള്‍പ്പെടെ നിരവധി ആരാധനാലയങ്ങളുമുള്ള ഈ പ്രദേശത്ത് റോഡിന്‍െറ തകര്‍ച്ച യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. കെ. ശിവദാസന്‍ നായര്‍ എം.എല്‍.എക്ക് പലതവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിനെതിരെ നടത്തിയ ഉപരോധത്തില്‍ രണ്ടിടത്തും വലിയ ജനപിന്തുണയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.