പത്തനംതിട്ട: വാടകക്ക് കൊടുത്ത കടമുറിയില്‍ മദ്യപാനത്തിനായ സൗകര്യം ഒരുക്കുന്നത് ചോദ്യംചെയ്ത കടയുടമയുടെ നഗരത്തിലെ ഹോട്ടല്‍ എറിഞ്ഞുതകര്‍ത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എം. രാജയുടെ ഉടമസ്ഥതയിലുള്ള എ-വണ്‍ ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ണങ്കര ബിവറേജസിന് സമീപത്ത് രാജയുടെ ഉടമസ്ഥതയിലുള്ള കടമുറിയില്‍ കാറ്റാടിക്കഴ, വിറക് എന്നിവ വില്‍ക്കുന്നതിനായി കണ്ണങ്കര സ്വദേശിക്ക് വാടകക്ക് നല്‍കിയിരുന്നു. ഇവിടെ മദ്യപിക്കാന്‍ സൗകര്യം ഒരുക്കുന്നുവെന്ന് ആരോപിച്ച് രാജ വൈകീട്ട് മൂന്നോടെ ഇവിടെയത്തെി കടമുറി ഒഴിയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കടയുടമയും വാടകക്കാരനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കടയുടമ കെ.എം. രാജ പത്തനംതിട്ട പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ കടയിലത്തെിയ രാജ ഉച്ചഭക്ഷണത്തിനുവേണ്ടി വാടകമുറിയില്‍ തൊഴിലാളികള്‍ തയാറാക്കിയ കഞ്ഞി തട്ടിത്തെറിപ്പിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. പരിക്കേറ്റ തൊഴിലാളി ശിവാനന്ദന്‍ നായരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചോടെ കണ്ണങ്കരയിലെ ഒരു പ്രാദേശിക നേതാവിന്‍െറ നേതൃത്വത്തില്‍ അഞ്ചംഗ സംഘം പ്രകടനമായത്തെി ഹോട്ടലിനുനേരെ കല്ളെറിയുകയായിരുന്നു. കല്ളേറില്‍ ഹോട്ടലിന്‍െറ അലമാര തകര്‍ന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.