കോന്നി: വിരണ്ടോടിയ പോത്ത് നിരവധി പേരെ ആക്രമിക്കുകയും നാട്ടില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. കോന്നിയില്‍ ഉടമയുടെ കൈയില്‍നിന്ന് വിരണ്ടോടിയ പോത്ത് മുരിങ്ങമംഗലം, അട്ടച്ചാക്കല്‍, വെട്ടൂര്‍ പ്രദേശത്താണ് ഭീതി പരത്തിയത്. വഴിയില്‍ രണ്ട് കുട്ടികളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഒരു കാറിന് കേടുപാട് വരുത്തി. വെട്ടൂര്‍ ആയിരവില്ളേശ്വര ക്ഷേത്രത്തിന് സമീപം ശനിയാഴ്ച രാവിലെ 8.30 ഓടെ എത്തിയ പോത്ത് കെട്ടുകാഴ്ച നടക്കുന്ന വയലിലേക്ക് ഇറങ്ങി. സംഭവം അറിഞ്ഞ് നിരവധി പേര്‍ കുമ്പഴ-അട്ടച്ചാക്കല്‍ റോഡില്‍ വയലിന് സമീപം കാഴ്ചക്കാരായി എത്തി. ഇതിനിടെ, പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച യുവാക്കളെ ആക്രമിച്ചു. ആക്രമണത്തില്‍ വെട്ടൂര്‍ തേവരുമണ്ണില്‍ അരുണിന് പരിക്കേറ്റു. 11ഓടെ ക്ഷേത്രം വക ഭൂതത്താന്‍കാവില്‍ പോത്ത് കയറി. വീണ്ടും പോത്തിനെ പിടികൂടാന്‍ ശ്രമിച്ച വെട്ടൂര്‍ സ്വദേശി ഉണ്ണിയെ വിരട്ടിയോടിച്ചു. വൈകീട്ട് നാലിന് കൊല്ലത്തുനിന്നത്തെിയ അഞ്ചംഗ സംഘം പോത്തിനെ കുരുക്കിട്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും വയലില്‍നിന്ന് ഓടി അച്ചന്‍കോവിലാറ് നീന്തി മറുകരയത്തെി. അഞ്ച് മണിയോടെ വെട്ടൂര്‍ മാളിയേക്കല്‍ കടവില്‍വെച്ച് കുരുക്കിട്ട് പിടികുടി. കൊല്ലം സ്വദേശികളായ സിജാത്, നിയാസ്, ഷൈജു, ബിനാര്‍, അപ്പു എന്നിവരാണ് നാടിനെ വിറപ്പിച്ച പോത്തിനെ വരുതിയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.