കോന്നി: അച്ചന്‍കോവില്‍-ചിറ്റാര്‍ ശബരിമല പാതയില്‍ തണ്ണിത്തോട്-ചിറ്റാര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. തണ്ണിത്തോട് കൂത്താടിമണ്ണ് മുതല്‍ നീലിപിലാവ് വരെയുള്ള ഭാഗത്താണ് പതിവായി അപകടങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ റോഡില്‍ ഇന്‍റര്‍ലോക്കിങ് കട്ടകളാണ് പാകിയിരിക്കുന്നത്. മഴ പെയ്യുന്നതോടെ വാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടുന്നു. കുത്തിറക്കമായതിനാല്‍ വലിയ വാഹനങ്ങള്‍ ബ്രേക് ചവിട്ടിയാല്‍ വലിച്ച് തെന്നിമാറുന്നു. നിരന്തരമായ അപകടമാണ് ഇവിടെ ദിവസവും ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പിക്അപ് വാന്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ദിനം പ്രതി അപകടത്തില്‍പെടുന്നുണ്ട്. വ്യാഴാഴ്ച രാവിലെ സീതത്തോട്ടില്‍നിന്ന് ചിറ്റാര്‍ വഴി കോന്നിക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് മാക്രിപാറക്ക് സമീപം നിയന്ത്രണം തെറ്റി. ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടും തെന്നി മാറുകയായിരുന്നു. ഇതുവഴി വന്ന കാല്‍നടക്കാര്‍ വേഗം മുന്‍ ചക്രത്തിന് കല്ല് ഉപയോഗിച്ച് അടവെച്ചാണ് ബസ് നിര്‍ത്തിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. മഴ പെയ്ത് നനഞ്ഞുകിടന്ന ടൈലുകള്‍ ഉണങ്ങിയതിനുശേഷം ഉച്ചയോടെയാണ് ബസ് മാറ്റിയത്. ഇതുമൂലം ചിറ്റാറില്‍നിന്ന് കോന്നിക്ക് വന്ന വാഹനങ്ങളും ചിറ്റാറിലേക്ക് പോകേണ്ട വലിയ വാഹനങ്ങളും റോഡില്‍ കിടക്കേണ്ടിവന്നു. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന ഇവിടെ ടൈലുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റിങ് അല്ളെങ്കില്‍ ടാറിങ് നടത്തിയില്ളെങ്കില്‍ ശബരിമല സീസണില്‍ വന്‍ ദുരന്തത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.