വടശേരിക്കര: ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ഇടയില്‍ അമര്‍ഷം പുകയുന്നു. മൂന്നാര്‍ സമരത്തിന്‍െറ പിന്തുടര്‍ച്ചയായി വിവിധ മേഖലകളിലെ തൊഴിലാളികള്‍ സമരത്തിന് തയാറായതോടെയാണ് പത്തനംതിട്ട ജില്ലയിലെ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങളിലേറെയും കൈയടക്കി വെച്ചിരിക്കുന്ന തോട്ടം മാനേജ്മെന്‍റുകള്‍ തൊഴിലാളി സമരം പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതിയിലാണ്. ഹാരിസണ്‍ മലയാളം കമ്പനിയിലെ പ്രബല ട്രേഡ് യൂനിയനായ പ്ളാന്‍േറഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ പണിമുടക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും കൂടി ചെയ്തതോടെ മറ്റ് തോട്ടം മുതലാളിമാരും ആശങ്കയിലാണ്. ഏകീകൃത ശമ്പള പരിഷ്കരണവും ബോണസും നിലവില്‍ വന്നാല്‍ നാളുകളായി നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളി ചൂഷണത്തിനും കൊള്ളലാഭത്തിനും അറുതി വരുമെന്ന ആശങ്കയാണ് ഇവര്‍ക്ക്. അനുവദനീയമായതില്‍ കൂടുതല്‍ ഭൂസ്വത്ത് കൈപ്പിടിയിലൊതുക്കി റബര്‍ പ്ളാന്‍േറഷന്‍ നടത്തിക്കൊണ്ടുപോകുന്ന ഒട്ടനവധി ചെറുകിട ഇടത്തരം തോട്ടം ഉടമകളും പത്തനംതിട്ട ജില്ലയിലുണ്ട്. പരിതാപകരമായ ജീവിതസാഹചര്യത്തില്‍ കഴിഞ്ഞുകൂടുന്ന ളാഹ, കുമ്പഴ, കോന്നി, എ.വി.ടി തുടങ്ങിയ തോട്ടങ്ങളിലെ തൊഴിലാളികളുടെ ഇടയില്‍ നാളുകളായി അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍, മൂന്നാറിലെ എന്നപോലെ തോട്ടം തൊഴിലാളികളുടെ പ്രതിനിധിയായി ട്രേഡ് യൂനിയന്‍ നേതാക്കന്മാര്‍ക്ക് നിയന്ത്രണാധികാരം ഉള്ളതിനാല്‍ സമരസാധ്യത ഉയര്‍ന്നുവന്നപ്പോഴൊക്കെ അതിനെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞു. അടുത്തകാലത്തായി തൊഴിലാളികളുടെ ഇടയില്‍നിന്ന് മെച്ചപ്പെട്ട താമസസൗകര്യവും ശുദ്ധജലം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോഴും റബറിന്‍െറ വിലയിടിവ് ഉയര്‍ത്തിക്കാട്ടി തൊഴിലാളിയെ അടക്കിനിര്‍ത്തുകയായിരുന്നു. മൂന്നാര്‍ സമരം ശ്രദ്ധേയമാകുകയും സൂര്യനെല്ലി ഉള്‍പ്പെടെയുള്ള മറ്റ് എസ്റ്റേറ്റുകളിലേക്ക് സമരം വ്യാപിക്കുകയും ചെയ്തതോടെ ജില്ലയിലെ തോട്ടം തൊഴിലാളികളും സമരസാധ്യത തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.