വാഴൂര്‍: എസ്.വി.ആര്‍ എന്‍.എസ്.എസ് കോളജില്‍ എ.ബി.വി.പി-എസ്.എഫ്.ഐ സംഘര്‍ഷം. 10 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ മൂന്ന് എ.ബി.വി.പി പ്രവര്‍ത്തകരെയും മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരായ തീര്‍ഥപാദപുരം കാവുങ്കല്‍ ആനന്ദ് മോഹന്‍ (18), ചേനപ്പാടി കാരാപ്പറമ്പില്‍ പി.എസ്. കണ്ണന്‍ (19), തെക്കത്തേുകവല പടിഞ്ഞാറയില്‍ പി.എസ്. ജിഷ്ണു (19), എ.ബി.വി.പി പ്രവര്‍ത്തകരായ ളാക്കാട്ടൂര്‍ തെങ്ങനാകുഴിയില്‍ ദുര്‍ഗപ്രസാദ് (19), കൊടുങ്ങൂര്‍ സ്വദേശി ഗോകുല്‍ (20), ളാക്കാട്ടൂര്‍ സ്വദേശി അഖില്‍ (18) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പലരുടെയും തലക്കാണ് പരിക്ക്. പരിക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകനായ ചേനപ്പാടി സ്വദേശി അരവിന്ദിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരായ അജിത് (21), ശ്രീജിത് ശ്രീനിവാസന്‍ (21), സുധീഷ് (20) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് കോളജിന് സമീപം വിവിധ സ്ഥലങ്ങളിലായി ഒന്നിലേറെ തവണ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയത്. പുതിയതായി കോളജിലത്തെിയ വിദ്യാര്‍ഥികളെ സംഘടനകളില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളും കഴിഞ്ഞകുറേ ദിവസങ്ങളായി നവമാധ്യമങ്ങളില്‍ കൂടി നടന്നുവന്നിരുന്ന വാക്പോരുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് പള്ളിക്കത്തോട് എസ്.ഐ ജെ. രാജീവിന്‍െറ നേതൃത്വത്തില്‍ വന്‍ സംഘം സ്ഥലത്ത് എത്തിയിരുന്നു. കോളജിലെ ക്ളാസുകളും ദേശീയസെമിനാറും തടസ്സമില്ലാതെ നടന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് എസ്.എഫ്.ഐയുടെയും എ.ബി.വി.പിയുടെയും നേതൃത്വത്തില്‍ കോളജ് ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടന്നു. പള്ളിക്കത്തോട്, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, പൊലീസ് സ്റ്റേഷനുകളില്‍നിന്ന് കനത്ത പൊലീസ് സംഘം സ്ഥലത്ത് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.