കോന്നി: കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഭക്തമനസ്സുകള്‍ വയക്കര തേക്ക് തോട്ടത്തിലേക്ക് ഒഴുകിയത്തെി. ശബരിമലയില്‍ പുതുതായി പണിയുന്ന സ്വര്‍ണക്കൊടിമരത്തിനായി തേക്ക് മുറിക്കുന്നത് കാണാന്‍ രാവിലെ ആറു മുതല്‍ ഭക്തജനപ്രവാഹമായിരുന്നു. പത്തോടെ ജനങ്ങളാല്‍ പ്രദേശം നിറഞ്ഞു. വാഹനങ്ങള്‍ കൊക്കാത്തോട് പാലം മുതല്‍ കാട്ടു വഴികളില്‍ സ്ഥാനം പിടിച്ചു. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രോച്ചാരണത്തോടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും മരം മുറിച്ച് വാഹനത്തില്‍ കയറ്റുന്നതുവരെ പ്രാര്‍ഥനയില്‍ ആയിരുന്നു. ആഗസ്റ്റ് 27ന് വൃക്ഷപൂജ നടത്തി. വൃക്ഷദേവതയുടെയും വൃക്ഷത്തില്‍ വസിക്കുന്ന പക്ഷി മൃഗാദികളുടെയും അനുമതി തേടി നടത്തിയ വൃക്ഷ പൂജക്ക് മുമ്പായി മരം കുളിപ്പിച്ച് ചന്ദനം ചാര്‍ത്തി. ഉടയാടയും പൂമാലയും ചാര്‍ത്തിയിരുന്നു. ദിശാ വ്യത്യാസമില്ലാതെയാണ് മരം മുറിച്ച് ശബരിമലയില്‍ സ്വര്‍ണക്കൊടിമരത്തിന്‍െറ ഭാഗമാകുന്നത്. തേക്കുതോട്ടത്തില്‍ മരം നില്‍ക്കുമ്പോള്‍ കിഴക്ക് ഏതു ഭാഗത്തായിരുന്നോ അതേ ദിശയിലാകും കൊടിമരത്തിലും ഉറപ്പിക്കുക. ദിശാവ്യതിയാനം സംഭവിച്ചാല്‍ തടിക്ക് കേടുപാടുകള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം.പമ്പയില്‍ വ്യാഴാഴ്ച രാത്രിയിലത്തെിക്കുന്ന തേക്കുമരം തൊലി കളഞ്ഞ് പച്ചമഞ്ഞള്‍, പച്ച കര്‍പ്പൂരം എന്നിവ പൂശും. രണ്ടു മാസം കഴിഞ്ഞ് പമ്പയില്‍നിന്ന് സന്നിധാനത്തത്തെിക്കുന്ന തടി ഉണങ്ങി വെള്ളം വലിഞ്ഞശേഷം എണ്ണത്തോണിയിലിടും. നല്ളെണ്ണ, പച്ചമരുന്നുകള്‍ എന്നിവ ചേര്‍ത്താണ് എണ്ണത്തോണി. തടിയില്‍ കീടാണുശല്യം ഉണ്ടാകാതിരിക്കാനും തടി കേടാകാതിരിക്കാനുമാണ് എണ്ണത്തോണിയിലിടുന്നത്. തേക്കിലുള്ള എണ്ണയും തോണിയില്‍നിന്ന് തേക്കിലേക്ക് പിടിക്കുന്ന എണ്ണയും കണക്ക് കൂട്ടി തേക്കില്‍നിന്ന് എണ്ണ കമിഴ്ന്നതുവരെ തോണിയില്‍ തടിയിടും. ശ്രീകോവിലിന്‍െറ വാതില്‍ വിസ്താരമനുസരിച്ച് തടിയുടെ നീളം കണക്കാക്കി ആറു മാസത്തിനുശേഷം എണ്ണത്തോണിയില്‍നിന്ന് മാറ്റി കൊടിമരത്തിന്‍െറ നിര്‍മാണം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.