പന്തളം: കിടക്കാന്‍ രോഗികളും കിടത്താന്‍ വാര്‍ഡുകളും തയാര്‍. പക്ഷേ, തുറന്നു നല്‍കാന്‍ ആളില്ല. പന്തളം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍നിന്ന് 54.47 ലക്ഷം രൂപ ചെലവാക്കി പണിതീര്‍ത്ത ഐ.പി ബ്ളോക് ഉദ്ഘാടനം കാത്തുകിടക്കുകയാണ്. ദിനംപ്രതി 200ഓളം രോഗികളത്തെുന്ന പ്രഥമികാരോഗ്യകേന്ദ്രമാണിത്. ദീര്‍ഘകാലത്തെ മുറവിളിക്ക് ശേഷമാണ് കിടത്തിച്ചികിത്സക്ക് അനുമതി ലഭിച്ചത്. തുടര്‍ന്നാണ് 2014 ഫെബ്രുവരിയില്‍ ഐ.പി.ബ്ളോക്കിന്‍െറ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചത്. 2015 മാര്‍ച്ചില്‍ കെട്ടിടത്തിന്‍െറ പണി പൂര്‍ത്തിയായി.10 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള കെട്ടിടമാണ് നിലവില്‍ നിര്‍മിച്ചിട്ടുള്ളത്. കെട്ടിടത്തിന്‍െറ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും സ്പീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് ഭരണസമിതി പലതവണ മന്ത്രിയുടെ സമയം തേടിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ദിനംപ്രതി നിരവധിയാളുകളാണ് കിടത്തിച്ചികിത്സക്ക് ഇവിടെയത്തെുന്നത്. സൗകര്യമില്ലാത്തതുകാരണം മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്. അടിയന്തരമായി കെട്ടിടം തുറന്നു കൊടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.