കോഴഞ്ചേരി: ആറന്മുള പഞ്ചായത്തിലെ ക്ഷേമപെന്‍ഷനുകളുടെ വിതരണം അവതാളത്തിലായി. അര്‍ഹതപ്പെട്ടവര്‍ക്ക് ഓണത്തിനുപോലും പെന്‍ഷനുകള്‍ ലഭിച്ചില്ളെന്ന പരാതി വ്യാപകമാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയവയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകാതെ പോയത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ആറന്മുള, കാത്തലിക് സിറിയന്‍ ബാങ്ക് മാലക്കര, സൗത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കിടങ്ങന്നൂര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഇടയാറന്മുള എന്നീ ബാങ്കുകള്‍ വഴി വിതരണം ചെയ്യേണ്ടിയിരുന്ന ക്ഷേമ പെന്‍ഷനുകളാണ് ഓണത്തിനും വിതരണം ചെയ്യാന്‍ കഴിയാതെ മുടങ്ങിപ്പോയത്. ഏകദേശം 3500ഓളം അര്‍ഹതപ്പെട്ട പെന്‍ഷന്‍കാരാണ് പഞ്ചായത്ത് പരിധിയില്‍ വരുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചായത്തില്‍നിന്ന് ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന ഐ.എഫ്.എസ്.ഇ കോഡില്‍ വന്ന പിശകാണ് പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിയാതെ പോയതെന്നും കോഡ് തെറ്റായി രേഖപ്പെടുത്തിയതുകൊണ്ട് ഫണ്ട് മടങ്ങിപ്പോയി എന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.