പത്തനംതിട്ട: ജില്ലയിലെ സമനില തെറ്റിയ പൊലീസ് ഓഫിസര്‍മാരെ ജനം ചങ്ങലക്കിടേണ്ട സമയമായെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ഒരുതരം ഭ്രാന്തന്‍ നിലപാടുകളാണ് ജില്ലയിലെ പൊലീസ് ഓഫിസര്‍മാരെ നയിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റ് റോഡില്‍ കിടന്ന എ.എസ്.ഐയെ തന്‍െറ ഓട്ടോയില്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലത്തെിച്ച യുവാവിനെയാണ് കഴിഞ്ഞ ദിവസം കൂടല്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇത്തരം കാടന്‍ നയങ്ങള്‍ തിരുത്താന്‍ ജില്ലയിലെ പൊലീസ് ഓഫിസര്‍മാര്‍ തയാറാകണം. അപകടത്തില്‍പെട്ടു കിടന്നയാളെ രക്ഷിക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ ഓട്ടോ ഡ്രൈവറായ കൂടല്‍ മിച്ചഭൂമി പുത്തന്‍വീട്ടില്‍ അഖിലിനെയാണ് കൂടല്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്റ്റേഷനിലത്തെിയ ബന്ധുക്കളോടും പൊതു പ്രവര്‍ത്തകരോടും പൊലീസ് മോശമായാണ് പെരുമാറിയത്. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് അഖിലിന് ജാമ്യം അനുവദിച്ചത്. പൊലീസിന്‍െറ ഇത്തരം കാടത്തം അംഗീകരിക്കാനാവില്ല. സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം ഭ്രാന്തന്‍ നിലപാടുകള്‍ ജില്ലയിലെ പൊലീസ് ഉപേക്ഷിച്ചില്ളെങ്കില്‍ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്നും കെ.പി. ഉദയഭാനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.