പത്തനംതിട്ട: മൂഴിയാര്‍ സായിപ്പുംകുഴി ആദിവാസി കോളനിയില്‍ പനി പടരുന്നു. നവജാത ശിശുക്കളടക്കം കോളനിവാസികളില്‍ വലിയൊരു വിഭാഗം പനിബാധിച്ച് ഉഴലുന്നു. മൂഴിയാര്‍ നാല്‍പതേക്കര്‍, പേപ്പാറ, വേലുത്തോട് വനാന്തര്‍ ഭാഗങ്ങളിലാണ് രോഗം പടരുന്നത്. ഓണം കഴിഞ്ഞതോടെ ട്രൈബല്‍ വകുപ്പില്‍നിന്ന് കിട്ടുന്ന നാമമാത്ര ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതിനാല്‍ ആദിവാസി ഊരുകളില്‍ മിക്ക കുടുംബങ്ങളും പട്ടിണിയിലുമാണ്. വനവിഭവങ്ങളുടെ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയാണ്. വനത്തിലെ കിഴങ്ങുകള്‍ കഴിച്ചാണ് പലരും താല്‍ക്കാലികമായി പട്ടിണി അകറ്റുന്നത്. അതിനിടെ പനിബാധകൂടി വന്നതിനാല്‍ പലരും ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്. സ്ഥിതി ഇത്ര ഗുരുതരമായിട്ടും അധികൃതര്‍ ആരും സഹായവുമായി ഊരുകളില്‍ എത്തിയിട്ടില്ല. പനിപിടിപെട്ടവരില്‍ പലരും ഇനിയും ചികിത്സ തേടിയിട്ടില്ല. പനിബാധിച്ചവരില്‍ മിക്കവര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ട്. ഇതാണ് സ്ഥിതി ഗുരുതരമാക്കിയത്. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ രണ്ടു കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചു. മൂഴിയാര്‍ പവര്‍ ഹൗസിന് സമീപം താമസിക്കുന്ന ഓമന, രഘു ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകള്‍ രഞ്ജിനിയും രണ്ടു വയസ്സുള്ള മകന്‍ രജിത്തിനെയുമാണ് ട്രൈബര്‍ പ്രമോട്ടര്‍മാര്‍ ഇടപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലത്തെിച്ചത്. രണ്ടാമത്തെ മകള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനി ശ്രുതിയാണ് ഇവര്‍ക്ക് കൂട്ടിരിക്കുന്നത്. ആശുപത്രിയിലും ഇവര്‍ക്കാവശ്യമായ സഹായം ലഭിക്കുന്നില്ളെന്ന് പരാതിയുണ്ട്. രോഗിക്കും കൂട്ടിരിക്കുന്നവര്‍ക്കും യഥാക്രമം 150, 200 രൂപയെന്ന നിരക്കില്‍ അനുവദിക്കുന്നുണ്ടെന്ന് ട്രൈബല്‍വകുപ്പും ജില്ലാ ഭരണകൂടവും പറയുന്നു. ആശുപത്രിയില്‍ സന്നദ്ധ സംഘടന നല്‍കുന്ന ഭക്ഷണമാണ് ഇവരെ പട്ടിണിയില്ലാതെ കഴിയാന്‍ സഹായിക്കുന്നത്. സമീപത്തെ ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങി കഴിക്കണമെന്നാണ് എസ്.സി പ്രമോട്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പട്ടിണിയിരുന്നാലും വേണ്ടില്ല, തിരക്കേറിയ റോഡിലൂടെ മകളെ ഹോട്ടലിലേക്ക് വിടാന്‍ കഴിയില്ളെന്ന് ഓമന പറയുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന ആരോഗ്യവകുപ്പും എന്‍.ആര്‍.എച്ച്.എമ്മും ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഊരില്‍ ഒരു ദിവസമത്തെുന്ന ക്യാമ്പുകള്‍ മാത്രമാണ് ആദിവാസികള്‍ക്ക് ആകെ ലഭിക്കുന്ന സഹായം. ഇവരുടെ ആരോഗ്യപരിപാലനത്തിനായി മൊബൈല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍െറ സേവനം യഥാസമയം ലഭിക്കാറില്ല. സീതത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ വിന്‍സെന്‍റ് സേവ്യറുടെ സാന്നിധ്യമാണ് പലപ്പോഴും ആദിവാസി ഊരുകളില്‍ ആശ്വാസമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.