കൊക്കാത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന് ആവശ്യം

കോന്നി: കൊക്കാത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. കോന്നിയില്‍നിന്ന് 25 കി.മീ. അകലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒൗട്ട്പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം നിലച്ചു. കോന്നി പൊലീസ് സ്റ്റേഷനില്‍നിന്ന് ഓരോ ദിവസവും ഒൗട്ട്പോസ്റ്റിലേക്ക് പൊലീസുകാരെ നിയമിക്കുകയായിരുന്നു പതിവ്. ഡ്യൂട്ടിക്ക് നിയോഗിക്കുന്നവര്‍ കൊക്കാത്തോട്ടില്‍ എത്താതെ മുങ്ങുന്നത് പതിവായതോടെയാണ് ഒൗട്ട്പോസ്റ്റിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിയത്. കൊക്കാത്തോട്ടിലെ ഒൗട്ട്പോസ്റ്റ് കെട്ടിടം ഏറക്കുറെ തകര്‍ന്ന നിലയിലാണ്. 25 സെന്‍റ് സ്ഥലമാണ് ഒൗട്ട്പോസ്റ്റിനായുള്ളത്. കഴിഞ്ഞയിടെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ജെ. ജോസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍െറ ഫലമായി ഒൗട്ട്പോസ്റ്റ് കെട്ടിടം പുനരുദ്ധരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കലക്ടര്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാല്‍ ഒൗട്ട്പോസ്റ്റ് വീണ്ടും തുറക്കാമെന്നാണ് അധികൃതരുടെ നിലപാട്. ഒൗട്ട്പോസ്റ്റ് ഇനി ആവശ്യമില്ളെന്നും കോന്നിയില്‍നിന്ന് വിദൂരത്തിലുള്ള സ്ഥലമെന്ന നിലയില്‍ കൊക്കാത്തോട്ടില്‍ പൊലീസ് സ്റ്റേഷന്‍ തന്നെ വേണമെന്ന നിലപാടിലാണ് നാട്ടുകാര്‍. വനമേഖലയിലെ ഗ്രാമമായ കൊക്കാത്തോട്ടില്‍ രണ്ടായിരത്തിലധികം ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പൊലീസ് എത്തുന്നത് വളരെ വൈകിയാണ്. വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുമുള്ളതാണ് ഇവിടെ പൊലീസ്റ്റേഷന്‍ തന്നെ വേണമെന്ന ആവശ്യം ഉന്നയിക്കാന്‍ നാട്ടുകാരെ പ്രോരിപ്പിക്കുന്നത്. റോഡും ഇതര അടിസ്ഥാന സൗകര്യവും വര്‍ധിപ്പിച്ചപ്പോള്‍ കൊക്കാത്തോട്ടിലേക്കത്തെുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. പൂര്‍ണസംവിധാനങ്ങളോടെയുള്ള പൊലീസ് സ്റ്റേഷനുള്ള സാധ്യത പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 27 വര്‍ഷം മുമ്പ് പ്രദേശവാസികള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് ഒൗട്ട്പോസ്റ്റ് കെട്ടിടം നില്‍ക്കുന്നത്. നിലവിലെ കെട്ടിടം മെച്ചപ്പെടുത്തിയാല്‍ പൊലീസ് സ്റ്റേഷന്‍ തുറക്കാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ പൊലീസിന്‍െറ സേവനം ലഭ്യമാകാന്‍ വൈകുമെന്നതിനാല്‍ പലപ്പോഴും വനപാലകരുടെ കൂടി സഹായത്തോടെ പരിഹാരമുണ്ടാക്കുകയാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.