പത്തനംതിട്ട: പരിക്കേറ്റ് നടുറോഡില്‍ കിടന്ന കൂടല്‍ പൊലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐയെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോഡ്രൈവറായ ദലിത് യുവാവിനെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ കൂടല്‍ മിച്ചഭൂമി പുത്തന്‍വീട്ടില്‍ അഖില്‍ പുഷ്പനെയാണ് (19) പൊലീസ് പീഡിപ്പിക്കുന്നത്. അപകടത്തില്‍പെടുന്നവരെ രക്ഷിക്കാനായി പട്ടികജാതി വികസന വകുപ്പ് നേതൃത്വത്തില്‍ രണ്ടു മാസം മുമ്പ് കോഴിക്കോട് ട്രോമ കെയര്‍ സെന്‍ററില്‍ നടന്ന പ്രത്യേക പരിശീലന ക്ളാസില്‍ പങ്കെടുത്ത വ്യക്തിയാണ് അഖില്‍ പുഷ്പന്‍. പരിശീലനം പൂര്‍ത്തിയാക്കിയതിന് പൊലീസ് ക്ളബില്‍നിന്ന് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡും അഖിലിനുണ്ട്. ഇത്തരത്തില്‍ ഒരു പരിശീലന ക്യാമ്പില്‍ പങ്കെടുത്തതിന്‍െറ അനുഭവത്തിലാണ് അഖില്‍ എ.എസ്.ഐയെ രക്ഷിക്കാനായി ഓടിയത്തെിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കൂടല്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിക്ക് സമീപം കൂടല്‍ സ്റ്റേഷനിലെ എ.എസ്.ഐ ആയ അഞ്ചല്‍ അഗസ്ത്യകോട് രാജ്ഭവനത്തില്‍ സി.എസ്. രാജന്‍ (56) അപകടത്തില്‍പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രാജന്‍ എങ്ങനെയോ ബൈക്കില്‍നിന്ന് മറിഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. അപകടം നടന്ന ദിവസം ഉച്ചക്ക് ഒന്നിന് അഖിലിനെ ആദ്യം സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.പിന്നീട് വിട്ടയച്ച ശേഷം വീണ്ടും ഓട്ടോയുമായി എത്താന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചവരെയും ഭക്ഷണം പോലും നല്‍കാതെ അഖിലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. എന്നാല്‍, പിക്അപ് വാന്‍ ഡ്രൈവറെ പൊലീസ് പറഞ്ഞുവിടുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് അഖിലിനെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഒരു കുറ്റവും ചെയ്യാത്ത അഖിലിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മാതാപിതാക്കളായ പുഷ്പനും അംബികയും പറഞ്ഞു. സ്റ്റേഷനില്‍ ചെന്ന തന്നെ സി.ഐ കഴുത്തിന് പിടിച്ച് മര്‍ദിച്ചതായി പുഷ്പന്‍ പറഞ്ഞു.പത്തനാപുരത്ത് ബാങ്കില്‍ പോയ ശേഷം കൂടലിലത്തെി ഓട്ടോ പാര്‍ക്ക് ചെയ്തപ്പോഴാണ് 150 മീറ്റര്‍ അകലെ വാഹനം ഇടിച്ച ശബ്ദംകേട്ടതെന്ന് അഖില്‍ പറഞ്ഞു. സ്റ്റേഷനില്‍ കൊണ്ടുവന്ന് വനിതാ പൊലീസുകാര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങിയതായും അഖില്‍ പറഞ്ഞു. ഒപ്പിട്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പറഞ്ഞപ്പോഴാണ് ചതിയാണെന്ന് മനസ്സിലായത്. ഓട്ടോ കൂലിക്ക് ഓടിച്ചുവരികയായിരുന്നു. ഓട്ടോക്ക് പോറല്‍ പോലും കണ്ടത്തൊനും പൊലീസിനായിട്ടില്ല. കൂടാതെ എ.എസ്.ഐ തട്ടിയത് അഖിലിന്‍െറ ഓട്ടോയല്ളെന്ന് പലരും മൊഴി നല്‍കുകയും ചെയ്തതാണ്.അഖിലിനെതിരെ പൊലീസ് അകാരണമായി കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് നീതിക്കായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി എന്നിവരെ സമീപിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.