റാന്നി: ഇട്ടിയപ്പാറ ബസ്സ്റ്റാന്‍ഡുകള്‍ക്ക് സമീപമുള്ള മാലിന്യം നീക്കം ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പഴവങ്ങാടി പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഇവിടെ മാലിന്യം കുന്നുകൂടിയിട്ട് മാസങ്ങളായി. ഒടുവില്‍ മാലിന്യം തള്ളാന്‍ ഇടമില്ലാത്തതിനാല്‍ വ്യാപാരികളടക്കമുള്ളവര്‍ ചീഞ്ഞളിഞ്ഞ മാലിന്യം തള്ളുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന്‍, സ്വകാര്യപ്രൈവറ്റ്സ്റ്റാന്‍ഡ്, ഫയര്‍സ്റ്റേഷന്‍ എന്നീസ്ഥാപനങ്ങളും നിരവധി വ്യാപാര സമുച്ചയങ്ങളും മാലിന്യങ്ങള്‍ക്ക് സമീപമാണ്. ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും നില്‍ക്കാന്‍ കഴിയുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി രാഷ്ട്രീയ സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്തുവന്നു. എന്നിട്ടും പഞ്ചായത്തിന് കുലുക്കമില്ല. നേരത്തേ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുക പതിവുണ്ടായിരുന്നു. ഇക്കുറി അതുണ്ടായിട്ടില്ല. ഇപ്പോള്‍ ടൗണും പരിസരവും സാംക്രമിക രോഗഭീഷണിയിലാണ്. കാറ്റടിക്കുമ്പോള്‍ ദുര്‍ഗന്ധം പരക്കുന്നു. മാലിന്യം ഉടന്‍ നീക്കുന്നില്ളെങ്കില്‍ സമരപരിപാടികള്‍ തുടങ്ങാന്‍ ഒരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും. മാലിന്യ നിര്‍മാര്‍ജനത്തിനായി ബയോഗ്യാസ് പ്ളാന്‍റ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. ഇട്ടിയപ്പാറ ചന്തക്ക് സമീപവും ബസ്സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന് സമീപവും ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കാന്‍ പദ്ധതിയിട്ട ശുചിത്വമിഷന്‍െറ സാമ്പത്തിക സഹായത്തോടെയായിരുന്നു നിര്‍മാണം. 250 കിലോ മാലിന്യം സംസ്കരിക്കാന്‍ ഓരോ പ്ളാന്‍റിനും കഴിയുന്നുണ്ടെന്നും ഇതില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വഴിവിളക്കുകള്‍ കത്തിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ രൂപരേഖയില്‍ ശുചിത്വമിഷന്‍ മാറ്റം വരുത്തിയതാണ് നിര്‍മാണത്തെ ബാധിച്ചിരിക്കുന്നത്. പഞ്ചായത്തിന്‍െറ എസ്റ്റിമേറ്റ് പുതുക്കി സര്‍ക്കാറിന് നല്‍കിയെങ്കിലും ഭരണാനുമതി ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.