പത്തനംതിട്ട: അവാര്‍ഡ് തുക മൂലധനമാക്കി നിര്‍ധന കുട്ടികള്‍ക്ക് ചികിത്സാ സഹായ പദ്ധതി ഒരുക്കുകയാണ് കലഞ്ഞൂര്‍ സ്കൂളിലെ അധ്യാപകന്‍ സജയന്‍ ഓമല്ലൂര്‍. സംസ്ഥാന അധ്യാപക അവാര്‍ഡായി ലഭിച്ച തുകയാണ് അശരണരായ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെച്ചത്. കഴിഞ്ഞ അഞ്ചിന് വിദ്യാഭ്യാസമന്ത്രിയില്‍നിന്നാണ് സജയന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. അവാര്‍ഡ് തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കാന്‍ സജയന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ മറ്റ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒപ്പം ചേര്‍ന്നു. പദ്ധതിയില്‍ പങ്കാളികളായി സ്നേഹധാര ഹിന്ദി ക്ളബിലെ കുട്ടികള്‍ മുന്നോട്ടുവരുകയായിരുന്നു. തുടര്‍ന്ന് ‘സ്നേഹധാര’ എന്ന ചികിത്സാ സഹായ പദ്ധതി തുടങ്ങി. കലഞ്ഞൂര്‍ സ്കൂളില്‍ പഠിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ ചികിത്സാ സഹായംവേണ്ട കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ മാസംതോറും 1000 രൂപ വീതം ചികിത്സാ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികള്‍ക്ക് ഈ വര്‍ഷം പദ്ധതിയുടെ ഗുണം ലഭിക്കും. സ്നേഹധാര പദ്ധതിക്ക് സമൂഹത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് നിര്‍ലോഭ സഹകരണമാണ് ലഭിക്കുന്നത്. ജില്ലയിലെ ചില പ്രമുഖ സ്ഥാപനങ്ങളുടെ സഹായവും ഒരുവര്‍ഷം നീളുന്ന പദ്ധതിക്ക് ലഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കോന്നി തഹസില്‍ദാര്‍ വി.ടി. രാജന്‍ നിര്‍വഹിച്ചു. എം.പി.ടി.എ പ്രസിഡന്‍റ് ഷീല വിജയന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് രമണി ശ്രീധര്‍, രഘു ഓലിക്കല്‍, അനീഷ്കുമാര്‍, ആര്‍. സന്തോഷ്കുമാര്‍, മുരളീധരന്‍ നായര്‍, കെ.കെ. മുരളീധരന്‍, എന്‍. ശാന്തകുമാരി, അനില്‍ കാമ്പിയില്‍, ബിജു കല്ലിശ്ശേരില്‍, ഫിലിപ് ജോര്‍ജ്, ചരുവിള പ്രദീപ്, സതീശന്‍, കെ.സോമന്‍, എ. ജോസ്, സജയന്‍ ഓമല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചികിത്സാ പദ്ധതിയുടെ ആദ്യഗഡു തെരഞ്ഞെടുത്ത 10 കുട്ടികള്‍ക്ക് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.