പത്തനംതിട്ട: വൈദ്യുതി വകുപ്പിലെ ലൈന്‍മാന്മാരുടെ സ്ഥാന പുന$ക്രമീകരണം (റീ ഷഫ്ളിങ്) നടക്കുന്നതിനാല്‍ ജില്ലയിലെ മിക്ക സെക്ഷന്‍ ഓഫിസുകളുടെയും പ്രവര്‍ത്തനം താളംതെറ്റുന്നു. കോന്നി, പന്തളം തുടങ്ങിയ വിസ്തൃതിയുള്ള സെക്ഷന്‍ ഓഫിസുകളെയാണ് ചെറിയ സ്ഥലംമാറ്റ നടപടി അധികവും ബാധിച്ചത്. വിശാലമായ മലയോര പ്രദേശമായ കോന്നിയിലെ വൈദ്യുതി സെക്ഷന്‍ ഓഫിസിലേക്ക് അനുവദിക്കപ്പെട്ട ലൈന്‍മാന്മാര്‍ എല്ലാവരും ഉണ്ടെങ്കില്‍പോലും ഓഫിസിലത്തെുന്ന പരാതികള്‍ പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് റീ ഷഫ്ളിങ്ങുമായി ബന്ധപ്പെട്ട് ലൈന്‍മാന്‍െറ കുറവ് വരുന്നത്. പ്രദേശത്ത് എവിടെയെങ്കിലും ലൈനില്‍ അറ്റകുറ്റപ്പണി നടത്തേണ്ടി വന്നാല്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. രണ്ടോ മൂന്നോ ജീവനക്കാരെവെച്ച് വേണം ഇത്രയും വിശാലമായ പ്രദേശത്തെ വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍. അമിത ജോലിഭാരം അനുഭവിക്കുകയാണ് ജീവനക്കാര്‍. കോന്നി, തണ്ണിത്തോട്, വകയാര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുകയാണ് കോന്നി വൈദ്യുതി സെക്ഷന്‍ ഓഫിസിന്‍െറ പ്രവര്‍ത്തന പരിധി. ഇതില്‍ വകയാര്‍ മാത്രമാണ് വിസ്തൃതി കുറഞ്ഞ പഞ്ചായത്ത് പ്രദേശം. മൂന്നു പഞ്ചായത്തിലായി ഏകദേശം 16000ല്‍ അധികം ഉപഭോക്താക്കളുമുണ്ട്. ഒരു പഞ്ചായത്ത് പരിധിയിലെ വൈദ്യുതി തകരാറുകള്‍ പോലും പരിഹരിക്കാന്‍ ഇപ്പോഴുള്ള ലൈന്‍മാന്മാരെകൊണ്ട് കഴിയാത്ത സാഹചര്യത്തിലാണ് രണ്ടോ മൂന്നോ പേരെ വെച്ച് മുഴുവന്‍ ജോലിയും ചെയ്യിക്കേണ്ടി വരുന്നത്. പന്തളത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കോന്നിയെപ്പോലെ വളരെ വിശാലമായ വിസ്തൃതിയുള്ള പ്രദേശമാണ് പന്തളവും. സര്‍വിസില്‍ കയറി അഞ്ചു വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കാണ് സ്ഥാന പുന$ക്രമീകരണം മുഖേന മറ്റ് ഓഫിസുകളിലേക്ക് സ്ഥലം മാറ്റം അനുവദിച്ചത്. ഒരേ സമയം നടപടിക്രമം നടക്കുന്നതിനാല്‍ പല ഓഫിസുകളിലും ലൈന്‍മാന്മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. മഴക്കാലമായതോടെ വൈദ്യുതി തകരാറുകള്‍ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ലൈനിലെ തകരാറുകള്‍ പരിഹരിക്കാന്‍ വൈകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. സ്ഥാന പുന$ക്രമീകരണം നേടിയത്തെുന്ന പല ജീവനക്കാര്‍ക്കും ജില്ലയിലെ എല്ലാ മേഖലകളിലും പോയി ജോലി ചെയ്യാനും വൈമനസ്യമാണ്. ട്രെയിന്‍ സൗകര്യമുള്ള തിരുവല്ലയില്‍ ജോലി ചെയ്യാനാണ് ഏറെ പേര്‍ക്കും താല്‍പര്യം. സ്ഥാനപുന$ക്രമീകരണം മൂലം സ്ഥലംമാറ്റം നടക്കുന്നതില്‍ പത്തനംതിട്ടയാണ് മുന്നിലെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.