പത്തനംതിട്ട: ജില്ലയില്‍ പനി പടരുന്നു. ഈ മാസം ഒമ്പതിലെ കണക്കുപ്രകാരം ഈ വര്‍ഷം 53,942 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. കിടത്തിച്ചികിത്സക്ക് വിധേയരായവര്‍ 921 പേരും. ഈ മാസം മാത്രം 1858 പേര്‍ ചികിത്സ തേടി. ഡെങ്കിപ്പനി ബാധിച്ച് 301 പേര്‍ ചികിത്സ തേടിയതില്‍ 171 പേരില്‍ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ടുപേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് ചികിത്സ തേടിയ 81ല്‍ രോഗം സ്ഥിരീകരിച്ചത് 41 പേരിലാണ്. ഇതില്‍ നാലുപേര്‍ മരണത്തിന് കീഴടങ്ങി. മലേറിയ കണ്ടത്തെിയ 29 പേരെ ചികിത്സക്ക് വിധേയമാക്കി. ഇതില്‍ അധികവും ഇതര സംസ്ഥാന തൊഴിലാളികളും സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമാണ്. ഹെപ്പറ്റൈറ്റിസ്-എ ബാധിച്ച് 47 പേരും ഹെപ്പറ്റൈറ്റിസ്-ബി രോഗലക്ഷണത്തോടെ 59 പേരും ചികിത്സ തേടി. വയറിളക്ക രോഗത്തെ തുടര്‍ന്ന് 5819 പേര്‍ ചികിത്സ തേടി. ഇതില്‍ 519 പേരെ കിടത്തിച്ചികിത്സക്ക് വിധേയമാക്കേണ്ടി വന്നു. ചിക്കന്‍പോക്സും ജില്ലയില്‍ പടരുന്നതായാണ് കണക്കുകള്‍. 2015ല്‍ ഇതുവരെ 454 പേര്‍ രോഗബാധിതരായി. എലിപ്പനി അധികവും കണ്ടത്തെിയത് കോന്നി ബ്ളോക്കിലാണ്. 18 പേര്‍ കോന്നിയിലും 16 പേര്‍ ഇലന്തൂരിലും 12 പേര്‍ ചാത്തങ്കരിയിലും ചികിത്സ തേടി. എലിപ്പനി സംശയിക്കുന്ന മൂന്നുപേര്‍ ചാത്തങ്കരിയിലും രോഗം സ്ഥിരീകരിച്ച ഒരാള്‍ കോന്നിയിലും മരിച്ചു. ഡെങ്കിപ്പനി ഏറെയും ബാധിച്ചത് ഇലന്തൂര്‍ ബ്ളോക്കിനെയാണ്. 111 പേരാണ് ഇലന്തൂരില്‍ ചികിത്സ തേടിയത്. കോന്നിയില്‍ 65, വെച്ചൂച്ചിറയില്‍ 39 പേരും ഡെങ്കിപ്പനിക്ക് ചികിത്സ തേടി. ജില്ലാ ആരോഗ്യ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നവരുടേത് മാത്രമാണ്. ജില്ലയിലെ മൂന്ന് മെഡിക്കല്‍ കോളജുകളടക്കം വിവിധ സ്വകാര്യ ആശുപത്രിയില്‍ എത്തിയവരുടെ എണ്ണം ഇതിന്‍െറ ഇരട്ടിയോളം വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.