ജില്ലക്ക് 5169 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം

പത്തനംതിട്ട: ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം വിതരണത്തിന് 5169 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചതായി ജില്ലാ സപൈ്ള ഓഫിസര്‍ അറിയിച്ചു. 4299 മെട്രിക് ടണ്‍ അരിയും 870 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചത്. രണ്ടുരൂപ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്‍ഹതയുള്ള എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പരമാവധി ഒമ്പതുകിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടുകിലോ ഗോതമ്പും രണ്ടുരൂപ പദ്ധതിയില്‍ ഉള്‍പ്പെടാത്ത എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ഒമ്പതുകിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ടുകിലോ ഗോതമ്പും ലഭിക്കും. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരുരൂപ നിരക്കില്‍ കാര്‍ഡൊന്നിന് 25 കിലോ അരിയും രണ്ടു രൂപ നിരക്കില്‍ ഏഴുകിലോ ഗോതമ്പും എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ കാര്‍ഡൊന്നിന് 35 കിലോ അരിയും ഈ മാസം ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരി സൗജന്യമായി ലഭിക്കും. എ.പി.എല്‍ വിഭാഗക്കാര്‍ക്ക് കിലോക്ക് 15 രൂപ നിരക്കില്‍ രണ്ടുകിലോ ആട്ട ലഭിക്കും. എല്ലാ ബി.പി.എല്‍, എ.എ.വൈ കാര്‍ഡുടമകള്‍ക്ക് അംഗം ഒന്നിന് 400 ഗ്രാം എന്ന തോതില്‍ കിലോക്ക് 13.50 രൂപ നിരക്കില്‍ പഞ്ചസാര ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള എല്ലാ കാര്‍ഡുടമകള്‍ക്കും കാര്‍ഡൊന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്തവര്‍ക്ക് കാര്‍ഡൊന്നിന് നാലുലിറ്ററും മണ്ണെണ്ണ ലിറ്ററിന് 17 രൂപ നിരക്കില്‍ ലഭിക്കും. പരാതികള്‍ 1800-425-1550 ടോള്‍ ഫ്രീ നമ്പറിലോ ജില്ലാ സപൈ്ള ഓഫിസിലെ 0468-2222612 നമ്പറിലോ താലൂക്ക് സപൈ്ള ഓഫിസുകളിലെ നമ്പറുകളിലോ അറിയിക്കാം. കോഴഞ്ചേരി -0468 2222212, അടൂര്‍ -04734 224856, തിരുവല്ല-0469 2701327, മല്ലപ്പള്ളി-0469 2382374, റാന്നി-04735 227504.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.