വടശ്ശേരിക്കര: ഓണത്തിനുശേഷം നടക്കുന്ന ഓണപ്പരീക്ഷക്ക് ലഭിച്ച ചോദ്യപേപ്പറുകള്‍ അപൂര്‍ണം. അതോടെ പരീക്ഷ പ്രഹസനമായി. എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ളീഷ് മീഡിയം ക്ളാസുകളില്‍ വിതരണം ചെയ്ത ചോദ്യപേപ്പറുകളാണ് ജില്ലയില്‍ പരീക്ഷാപ്രക്രിയയെ അവതാളത്തിലാക്കിയത്. 10ാം ക്ളാസ് ഇംഗ്ളീഷ് മീഡിയത്തില്‍ വിതരണം ചെയ്ത ആറു പേജുള്ള ചോദ്യപേപ്പറുകളിലെ മധ്യഭാഗത്തെ രണ്ടുപേജുകള്‍ അപ്രത്യക്ഷമായി. 10ാംക്ളാസിലെ കണക്ക് പരീക്ഷയില്‍നിന്ന് പ്രധാനപ്പെട്ട എട്ടോളം ചോദ്യങ്ങള്‍ കൊഴിഞ്ഞുപോയി. നൂറിലധികം കുട്ടികള്‍ പരീക്ഷയെഴുതുന്ന ഒരു സ്കൂളില്‍ നാലോ അഞ്ചോ ചോദ്യപേപ്പറുകള്‍ മാത്രമാണ് പൂര്‍ണരൂപത്തില്‍ ലഭിച്ചത്. ഇതില്‍ നോക്കി ബാക്കി കുട്ടികള്‍ക്ക് ചോദ്യം ലഭ്യമാക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍െറ നിര്‍ദേശം. ഇതിന് 20 മിനിറ്റ് അധികസമയം അനുവദിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, പല സ്കൂളിലും ചോദ്യങ്ങള്‍ കുറവായതോടെ അധ്യാപകര്‍ പരീക്ഷാസമയം വെട്ടിക്കുറച്ച് വിദ്യാര്‍ഥികളെ പറഞ്ഞുവിട്ടതായി പരാതിയുണ്ട്. 10ാം ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുപോലും ഇത്തരത്തില്‍ പരീക്ഷ നേരത്തേ നിര്‍ത്തി വീട്ടില്‍ പോകേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.