പന്തളം: ജനസൗഹൃദത്തിനും സേവന ഗുണമേന്മക്കും ഉള്ള അന്തര്‍ദേശീയ അംഗീകാരമായ ഐ.എസ്.ഒ അംഗീകാരം തുമ്പമണ്‍ ഗ്രാമപഞ്ചായത്തിന്. ചിട്ടയായ പ്രവര്‍ത്തനത്തിന്‍െറ ഫലമാണ് ഇപ്പോള്‍ ഐ.എസ്.ഒ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി ശശിയും വൈസ്പ്രസിഡന്‍റ് സക്കറിയ വര്‍ഗീസും പറഞ്ഞു. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായുള്ള പദ്ധതി തയാറാക്കി ജില്ലാ പ്ളാനിങ് സമിതിയുടെ അംഗീകാരം നേടിയതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. ഇതിന്‍െറ ഭാഗമായി ജനകീയ കൂട്ടായ്മയോടെയും സൗഹാര്‍ദപരമായും സുതാര്യമായും ഭരണ സമിതി നേതൃത്വത്തില്‍ പൗരസമൂഹ സര്‍വേ സംഘടിപ്പിച്ചു. വികസന-സേവനപ്രവര്‍ത്തനങ്ങളിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ സര്‍വേക്ക് കഴിഞ്ഞു. സംസ്ഥാനത്തെ പ്രഥമ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കൃത ഗ്രാമപഞ്ചായത്തായി 2012ല്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചിരുന്നതിനാല്‍ എല്ലാ സോഫ്റ്റ് വെയറുകളും പ്രവര്‍ത്തന സജ്ജമായിരുന്നു. തുടര്‍ന്ന് പ്രമാണങ്ങളും രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതിനായി റെക്കോഡ് റൂം സജ്ജീകരിച്ചു.ഭരണസമിതിയും ഉദ്യോഗസ്ഥരും ഗ്രാമസഭകളും സമൂഹത്തിലെ ഇതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ഏകോപനം വഴി സേവന ഗുണമേന്മയുള്ള ഭരണ നിര്‍വഹണം യാഥാര്‍ഥ്യമാക്കി. ഗുണമേന്മാ ഓഡിറ്റുകള്‍ സംഘടിപ്പിക്കുകയും ഗ്രാമപഞ്ചായത്ത് ഗുണമേന്മാ നിലവാരത്തിലൂടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഐ.എസ്.ഒ അംഗീകാര സമര്‍പ്പണം 13ന് വൈകീട്ട് നാലിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി ശശി അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.