പത്തനംതിട്ട: കുമ്പഴയിലെ ഗതാഗത, മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നഗരസഭാ ചെയര്‍മാന്‍െറ ചേംബറില്‍ കൂടിയ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. ചെയര്‍മാന്‍ എ. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. അടൂര്‍ ആര്‍.ഡി.ഒ ആര്‍. രഘു, എ.എം.വി കിഷോര്‍കുമാര്‍, എസ്.ഐ ജിജി വര്‍ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ. ലതാകുമാരി, നഗരസഭാ എന്‍ജിനീയര്‍ ജെ. ജയശങ്കര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, വ്യാപാരി വ്യവസായി പ്രവര്‍ത്തകര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍, ഓട്ടോ യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഗതാഗത സംവിധാനം: നിലവിലുള്ള ബസ്സ്റ്റോപ്പുകള്‍ കുമ്പഴ ജങ്ഷനില്‍നിന്ന് 100വാര അകലെ മാറ്റി സ്ഥാപിക്കും. കോന്നി ഭാഗത്തേക്കുള്ളവ മരുതത്തേ് ഹോസ്പിറ്റലിന് സമീപവും പത്തനംതിട്ട ഭാഗത്തേക്കുള്ളവ സെന്‍റ് മേരീസ് കുരിശടിക്ക് സമീപവും റാന്നി ഭാഗത്തേക്കുള്ളവ പരുത്യാനിക്കല്‍ ഹോട്ടലിന് സമീപവും മലയാലപ്പുഴ ഭാഗത്തേക്കുള്ളവ മനയത്ത് ജങ്ഷന് സമീപവും മാറ്റി സ്ഥാപിക്കും. ഇത് വ്യാപാരി സംഘടനാ നേതൃത്വത്തില്‍ നിര്‍മിക്കുമെന്ന് പ്രതിനിധികള്‍ ഉറപ്പ് നല്‍കി. പാര്‍ക്കിങ് കുമ്പഴ ജങ്ഷനിലെ ബേക്കറി ഭാഗത്തെ കടകള്‍ക്ക് മുന്നിലുള്ള ജീപ്പ്, ടെമ്പോ വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് ഭാഗത്തേക്ക് മാറ്റി ബാക്കി ഭാഗത്ത് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇവിടെ കടയുടമകളുടെ വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടില്ല. കടകള്‍ക്ക് മുന്നിലെ റോഡുകളിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യും. വര്‍ക്ക് ഷോപ്പുകളില്‍ അറ്റകുറ്റപ്പണിക്കായി വരുന്ന വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യാതെ വര്‍ക്ക് ഷോപ്പുകള്‍ക്കുള്ളില്‍ തന്നെ അറ്റകുറ്റപ്പണി ചെയ്യിക്കണം. മത്സ്യ മാര്‍ക്കറ്റ് മത്സ്യ മാര്‍ക്കറ്റില്‍ രണ്ടു വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കും. കോണ്‍ക്രീറ്റ് അറ്റകുറ്റപ്പണി നടത്തി മാര്‍ക്കറ്റിലെ പ്രതലം നിരപ്പാക്കും. മാര്‍ക്കറ്റ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യും. മത്സ്യ മാര്‍ക്കറ്റിലേക്ക് വരുന്ന വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി കയറ്റിറക്ക് നടത്തുന്നത് അനുവദിക്കില്ല. പത്തനംതിട്ട-മലയാലപ്പുഴ ഭാഗത്തെ മതിലും ഗേറ്റും പൊളിച്ചുമാറ്റി മാര്‍ക്കറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കും. സമീപത്തെ ഓടകള്‍ വൃത്തിയാക്കും. മാര്‍ക്കറ്റിന് സമീപത്തെ തോടിന്‍െറ കരയിലെ മരങ്ങള്‍ വെട്ടിമാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.