ഓട്ടോകളില്‍ ലീഗല്‍ മെട്രോളജി പരിശോധന

പത്തനംതിട്ട: ഓട്ടോകളില്‍ മീറ്ററുകള്‍ മുദ്രണം ചെയ്യാത്തതിനെതിരെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന നടപടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വിഭാഗം ജില്ലയിലും പരിശോധന നടത്തി. പത്തനംതിട്ടയില്‍ നടത്തിയ പരിശോധനക്കെതിരെ ഓട്ടോ തൊഴിലാളി യൂനിയനിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തത്തെി. പ്രമുഖ പാര്‍ട്ടിയുടെ കുമ്പഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഡ്രൈവര്‍ ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. നിലവിലുള്ള ചാര്‍ജ് വര്‍ധനക്കു ശേഷം ഡീസല്‍, പെട്രോള്‍ വിലയില്‍ 10 രൂപയില്‍ അധികം കുറവ് വന്നിട്ടും ഓട്ടോയില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ സാമ്പത്തികമായി വ്യാപക ചൂഷണത്തിന് വിധേയമാകുന്നത് സംബന്ധിച്ച് പരാതികളുയരുന്ന സാഹചര്യത്തിലാണ് നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ് രംഗത്തത്തെിയത്. ഇതിന്‍െറ ഭാഗമായി ജില്ലയില്‍ ഓട്ടോമീറ്ററുകള്‍ പൂര്‍ണമായും ആഗസ്റ്റ് 17ന് മുമ്പ് മുദ്രണം ചെയ്യണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും മുദ്രണം ചെയ്യാത്ത മീറ്ററുകളുമായി ഓട്ടോകള്‍ ഓടിക്കുന്നത് വകുപ്പിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മുദ്ര പതിപ്പിക്കുന്നതില്‍ ഒരു കാരണവശാലും വീഴ്ച അനുവദിക്കില്ളെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മുദ്രണം ചെയ്യാത്ത മീറ്ററുള്ള ഓട്ടോകളും രേഖകളും പിടിച്ചെടുത്തു പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഓഫിസുമായി ബന്ധപ്പെട്ട് മുദ്രണത്തിനുള്ള നടപടി സ്വീകരിക്കണം. നിയമം ലംഘിച്ചാല്‍ 2000 മുതല്‍ 10,000 രൂപ വരെയാണു പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഒരുവര്‍ഷം വരെ തടവു ലഭിക്കാം. ലീഗല്‍ മെട്രോളജി വിഭാഗം സീനിയര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. വിപിന്‍െറ നേതൃത്വത്തില്‍ രണ്ടു യൂനിറ്റായി തിരിച്ചായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.