പത്തനംതിട്ട: ജില്ലയിലെ 2,96,562 പാചക വാതക (എല്‍.പി.ജി) ഉപഭോക്താക്കളില്‍ 93 ശതമാനം പേരും സബ്സിഡി നേരിട്ടു ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി. അവശേഷിക്കുന്ന ഏഴു ശതമാനം പേര്‍ ഗ്യാസ് ഏജന്‍സി മുഖേനയോ ബാങ്ക് മുഖേനയോ എല്‍.പി.ജി നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുന്നോട്ടു വരണമെന്ന് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ഇതു സംബന്ധിച്ച നടപടി വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അഭ്യര്‍ഥിച്ചു. ജില്ലയില്‍ ബി.പി.സിയുടെ 76,046 ഉപഭോക്താക്കളില്‍ 94.91 ശതമാനം പേരും എച്ച്.പി.സിയുടെ 15,038 ഉപഭോക്താക്കളില്‍ 92.13 ശതമാനം പേരും ഐ.ഒ.സിയുടെ 2,05,478 ഉപഭോക്താക്കളില്‍ 92.61 ശതമാനം പേരും ആധാര്‍ എല്‍.പി.ജി നമ്പറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിക്കുന്ന നടപടി ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കി. ഇവര്‍ക്ക് എല്‍.പി.ജി സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലാണ് ലഭിക്കുന്നത്. ജില്ലയില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്കുമായി 26 എല്‍.പി.ജി വിതരണക്കാരാണുള്ളത്. എല്‍.പി.ജി സബ്സിഡി ആവശ്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് myLPG.in, givitup.in എന്നീ മൈക്രോ സൈറ്റുകളിലൂടെയും www.indane.co.in, www.ebharatgas.com, www.hpgas.com വെബ്സൈറ്റുകള്‍ മുഖേനയും ആനുകൂല്യം റദ്ദാക്കുന്നതിന് സ്വയം നടപടിയെടുക്കാം. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് മുഖേനയും എല്‍.പി.ജി സബ്സിഡി ഉപേക്ഷിക്കാം. ഇതിനായി ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ 7738299899 നമ്പറിലേക്കും എച്ച്.പി ഗ്യാസ് ഉപയോക്താക്കള്‍ 9766899899 നമ്പറിലേക്കും ഇന്‍ഡേന്‍ ഗ്യാസ് ഉപഭോക്താക്കള്‍ 8130792899 നമ്പറിലേക്കും GIVEITUP എന്ന് എസ്.എം.എസ് ചെയ്യണം. ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍നിന്ന് ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും സബ്സിഡി ഉപേക്ഷിക്കാന്‍ സമ്മതമറിയിക്കാം. ഇതിനെല്ലാം പുറമെ എല്‍.പി.ജി വിതരണക്കാരില്‍നിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ചു നല്‍കിയും സബ്സിഡി വേണ്ടെന്നുവെക്കാം. ജില്ലാ സപൈ്ള ഓഫിസര്‍ ജി. ശശികല, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്. വാസുദേവന്‍, ഭാരത് ഗ്യാസ് സെയില്‍സ് ഡെപ്യൂട്ടി മാനേജര്‍ സെല്‍വരാജ്, ഇന്‍ഡേന്‍ സെയില്‍സ് ഓഫിസര്‍ ജി. സമ്പത്ത് കുമാര്‍, എച്ച്.പി ഗ്യാസ് സീനിയര്‍ സെയില്‍സ് ഓഫിസര്‍ ജി. ഗോവിന്ദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.