കോന്നി: കാലാവസ്ഥ പ്രതികൂലമായിട്ടും കോന്നി മെഡിക്കല്‍ കോളജ് നിര്‍മാണം പുരോഗമിക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ത്രി അടൂര്‍ പ്രകാശ് വിലയിരുത്തി. ടീച്ചിങ് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. ഇതില്‍ ടീച്ചിങ് ഹോസ്പിറ്റല്‍ ബ്ളോക് ഒന്നില്‍ നാലാം നിലയുടെ പണിയും ബ്ളോക് ഒന്നില്‍ രണ്ടാം സെക്ഷന്‍െറ പണികളും പുരോഗമിക്കുന്നു. ബ്ളോക് ഒന്നില്‍ രണ്ടാം സെക്ഷന്‍െറ ഒന്ന്, രണ്ടു നിലകളുടെ പണി ആരംഭിച്ചു. മെഡിക്കല്‍ കോളജിന്‍െറ മൂന്നു നിലകളുള്ള ഫൗണ്ടേഷന്‍ പണി 80 ശതമാനം കഴിഞ്ഞു. മെഡിക്കല്‍ കോളജിന്‍െറയും ആശുപത്രിയുടെയും നിര്‍മാണം മാര്‍ച്ചില്‍ അന്തിമഘട്ടത്തില്‍ എത്തും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രണ്ടാഴ്ചക്കുള്ളില്‍ ലഭിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മെഡിക്കല്‍ കോളജിന്‍െറ പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഈ വര്‍ഷം ക്ളാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇതിനാവശ്യമായ നടപടിയുമായി മുന്നോട്ട് പോകുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഈ വര്‍ഷം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കോന്നി മെഡിക്കല്‍ കോളജ് ആരംഭിച്ചെങ്കിലും സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ട്. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഏറെ പ്രയോജനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ളോക് പഞ്ചായത്ത് അംഗം ജി. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം റോജി എബ്രഹാം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.