അടൂരില്‍ പൊതുശ്മശാനത്തിനുള്ള ഭൂമി കണ്ടത്തെല്‍ നിര്‍ത്തിവെച്ചു

അടൂര്‍: അടൂര്‍ നഗരസഭയില്‍ പൊതു ശ്മശാനമില്ലാത്തത് അനാഥജഡങ്ങളും വസ്തുവില്ലാത്തവരുടെ മൃതദേഹങ്ങളും സംസ്കരിക്കുന്നതിന് തടസ്സമാകുന്നു. പട്ടികജാതി കോളനികളില്‍ നാലു സെന്‍റ് ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കുടുംബാംഗങ്ങള്‍ മരിച്ചാല്‍ മറവു ചെയ്യാനിടമില്ലാതെ വലയുകയാണ്. നഗരസഭയിലെ 24 കോളനികളിലും ശ്മശാനമില്ല. 2012ല്‍ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പൊതുശ്മശാനം നിര്‍മിക്കാന്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന വിവാദം ശക്തമായ സമരമായതിനെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒന്നാം വാര്‍ഡില്‍ 89,411 രൂപ വിലയ്ക്ക് വാങ്ങിയ വസ്തുവിന് വില നിശ്ചയിക്കാന്‍ തല്‍പരകക്ഷികള്‍ എം.സി റോഡരികിലെ സ്ഥലമാണ് രേഖകളില്‍ കാട്ടിയതെന്നായിരുന്നു മുഖ്യ ആരോപണം. നിലവിലുള്ള വിലയെക്കാള്‍ മൂന്നിരട്ടി നല്‍കിയാണ് വസ്തു വാങ്ങിയതെന്നും ഈ സ്ഥലത്ത് പട്ടികജാതി കോളനികള്‍ ഇല്ളെന്നും ക്രമക്കേടിന് പട്ടികജാതി വിഭാഗത്തില്‍പെട്ട അഞ്ച് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ടായി. ചെയര്‍മാനെ തടഞ്ഞുവെക്കുകയും അദ്ദേഹത്തിന്‍െറ വീട്ടിലേക്ക് പ്രകടനം നടത്തിയും ശ്മശാനഭൂമിയില്‍ കൊടികുത്തിയും പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തിയിരുന്നു. സി.പി.എം, സി.പി.ഐ, ബി.ജെ.പി, യുവമോര്‍ച്ച എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതേസമയം നിയമാനുസൃതമുള്ള എല്ലാ മാനദണ്ഡവും അനുസരിച്ച് 80 സെന്‍റ് സ്ഥലം 69 ലക്ഷം രൂപ വിലയ്ക്കാണ് വാങ്ങിയതെന്നായിരുന്നു ചെയര്‍മാന്‍ ഉമ്മന്‍ തോമസിന്‍െറ വിശദീകരണം. 2.47 സെന്‍റിന് രണ്ടു ലക്ഷം രൂപ വില നിശ്ചയിച്ചാണ് ഇടപാടുകള്‍ നടത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അടിയന്തര കൗണ്‍സില്‍ കൂടി വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നതിന് യു.ഡി.എഫ് അടൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാര്‍ നഗരസഭാ ചെയര്‍മാനും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതോടെ ശ്മശാനഭൂമി വിവാദം പുതിയ വഴിത്തിരിവിലത്തെുകയായിരുന്നു. ഒടുവില്‍ ശ്മശാനം നിര്‍മിക്കേണ്ടെന്ന തീരുമാനത്തോടെ പദ്ധതി പെരുവഴിയിലാകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.