തിരുവല്ല: ട്രെയിന്‍ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി. കലക്ടര്‍ എസ്. ഹരികിഷോര്‍ യാത്രക്കാരന് ആദ്യകൂപ്പണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. നാല്‍പ്പതിലധികം ഓട്ടോകളുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാക്കും. ഓട്ടോ നിരക്കുകള്‍ സ്റ്റേഷന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെന്‍ററിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റെഡ്ക്രോസിന്‍െറ സേവനം ഉപയോഗപ്പെടുത്തും. യാത്രക്കാരില്‍ നിന്ന് രണ്ടുരൂപ യൂസര്‍ ഫീ ഈടാക്കാനും തീരുമാനിച്ചു. റെയില്‍വേ ഡിവിഷന്‍ കമേഴ്സ്യല്‍ മാനേജര്‍ ഡോ. അരുണ്‍ തോമസ്, തിരുവല്ല ആര്‍.ഡി.ഒ എ. ഗോപകുമാര്‍, സ്റ്റേഷന്‍ മാനേജര്‍ ഈപ്പന്‍ തോമസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.ജെ. ആമിന, പൊലീസ് ഉദ്യോഗസ്ഥര്‍, റെയില്‍വേ ജീവനക്കാര്‍, ഓട്ടോ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരവും നിരക്കും: ആല്‍ത്തറ ജങ്ഷന്‍ (കാട്ടൂക്കര, 1.8 കി.മി)-35 രൂപ, ബിലീവേഴ്സ് ആശുപത്രി (4.5 കിമീ) -80 രൂപ, ബഥേല്‍ പടി (4.2 കി.മീ)-70 രൂപ, ചിലങ്ക ജങ്ഷന്‍ (0.3 കി.മീ)-20 രൂപ, ക്രോസ് ജങ്ഷന്‍(1.5 കി.മീ)-20 രൂപ, ദീപ ജങ്ഷന്‍(0.8 കി.മീ)-20 രൂപ, ഡി.വൈ.എസ്.പി ഓഫിസ്(2.7 കിമീ)-40 രൂപ, ഗവ. ആശുപത്രി (2.3 കി.മീ)-40 രൂപ, കച്ചേരിപ്പടി (2.2 കി.മീ)-40 രൂപ, കറ്റോട് (3.5 കി.മീ)-55 രൂപ, കാട്ടൂക്കര പാലം (2 കി.മീ)-40 രൂപ, കാവുംഭാഗം(3.8 കി.മീ)-65 രൂപ, കിഴക്കന്‍ മുത്തൂര്‍ (2.7 കി.മീ)-45 രൂപ, കുറ്റപ്പുഴ(1.5 കി.മീ)-20 രൂപ, മാടംമുക്ക്(2.3 കി.മീ)-40 രൂപ, മഞ്ഞാടി (1.8 കി.മീ)-30 രൂപ, മാര്‍ത്തോമ കോളജ് (2കി.മീ)-30 രൂപ, മീന്തലക്കര ക്ഷേത്രം (2.6 കി.മീ)-45 രൂപ, മുനിസിപ്പാലിറ്റി (2.8കി.മീ)-50 രൂപ, മുത്തൂര്‍ (2.3 കി.മീ)-40 രൂപ, മുത്തൂറ്റ് ഹോണ്ട (2.8 കി.മീ)-50 രൂപ, പഴയ കെ.എസ്.ആര്‍.ടി.സി(1.1 കിമീ)-20 രൂപ, ഓവര്‍ ബ്രിഡ്ജ്(1.5 കി.മീ)-20 രൂപ, പൊലീസ് സ്റ്റേഷന്‍-റവന്യൂ ടവര്‍(2.5 കി.മീ)-40 രൂപ, പോസ്റ്റ് ഓഫിസ് ജങ്ഷന്‍(1.6 കി.മീ)-25 രൂപ, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്(1.5 കി.മീ)-20 രൂപ, പുഷ്പഗിരി ആശുപത്രി (2 കി.മീ)-35 രൂപ, പി.ഡബ്ള്യു.ഡി (1 കി.മീ)-20 രൂപ, പി.ഡബ്ള്യു.ഡി ഗെസ്റ്റ്ഹൗസ് (2.3 കി.മീ)-40 രൂപ, രാമഞ്ചിറ (1.2 കി.മീ)-20 രൂപ, എസ്.സി.എസ് ജങ്ഷന്‍ (1.2കി.മീ)-20 രൂപ, തിരുമൂലപുരം(3.8 കി.മീ)-65 രൂപ, തുകലശേരി (3 കി.മീ)-50 രൂപ, ടി.എം.എം ആശുപത്രി (1.1കി.മീ)-20 രൂപ, വലിയമ്പലം (3.6 കി.മീ)-60 രൂപ, വൈ.എം.സി.എ(0.8 കി.മീ)-20 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.