പന്തളം: കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രം-തണ്ടാനുവിള വഴി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. പന്തളം നഗരസഭയിലെ പ്രധാന റോഡാണിത്. പ്രദേശവാസികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഈ റൂട്ടില്‍ ബസ് സര്‍വിസ് ആരംഭിക്കണമെന്ന്. അധികാരികള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഒരു പ്രതികരണവുമില്ല. തണ്ടാനുവിള, ആയുര്‍വേദാശുപത്രി പ്രദേശത്തുള്ളവര്‍ക്ക് വേഗത്തില്‍ പന്തളത്തത്തൊന്‍ കഴിയുന്ന റോഡാണിത്. ഇപ്പോള്‍ കിലോമീറ്ററുകള്‍ നടന്ന് കുരമ്പാലയിലത്തെിയാണ് ഈ പ്രദേശത്തുള്ളവര്‍ പന്തളത്തെന്നുന്നത്. പന്തളം കോളജ്, പോളിടെക്നിക്, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, ഇലക്ട്രിസിറ്റി ഓഫിസ്, പന്തളം മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ദിനംപ്രതി എത്തുന്ന നൂറുകണക്കിന് ആളുകള്‍ക്ക് ഗുണകരമാകുന്ന ബസ് റൂട്ടാണിത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.