അടൂര്‍: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്കെതിരെയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെ സ്വാഗതം ചെയ്തും സമസ്ത നായര്‍ സമാജം പ്രമേയം. അടൂര്‍ കണ്ണങ്കോട് ശ്രീ ധര്‍മശാസ്താ സമസ്ത നായര്‍ സമാജമാണ് പ്രമേയം പാസാക്കി എസ്.എന്‍.എസ് ജനറല്‍ സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന് അയച്ചുകൊടുത്തത്. അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയ മറപറ്റി സ്വന്തം നേട്ടങ്ങള്‍ കൊയ്തെടുത്ത മഹാത്മാവാണ് സുകുമാരന്‍ നായരെന്നും എന്‍.ഡി.പി ഉണ്ടാക്കാന്‍ കൂട്ടുനിന്ന് കാലുമാറി സ്വന്തം വിജയവുമായി രാഷ്ട്രീയത്തെ പുച്ഛിച്ച് സമദൂര സിദ്ധാന്തം സ്വീകരിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. സമദൂര സിദ്ധാന്തം മൂലം നായര്‍ സമുദായത്തിന്‍െറ അധ$പതനമല്ലാതെ ഒന്നുമുണ്ടായിട്ടില്ല. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവതാരമെടുത്ത എസ്.എന്‍.എസ് നാടിനും നായര്‍ സമുദായത്തിനും ഉത്തമ മാതൃകയാണ്. വെള്ളാപ്പള്ളി നടേശന്‍ സ്വന്തം ജാതിക്കുവേണ്ടി മാത്രം ജീവിതം അര്‍പ്പിച്ച് ഉന്നതങ്ങളില്‍ എത്തിയ വ്യക്തിയാണ്. മാതൃകാപുരുഷനായ ആ വ്യക്തിയുടെ ഉന്നത ചിന്താഗതിയില്‍ വിശാല ഹിന്ദു ഐക്യത്തിന്‍െറ ഏതു പുരോഗമന ചിന്താഗതിക്കും കരയോഗം ശാഖ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രമേയത്തില്‍ പറയുന്നത്. പാവപ്പെട്ട ഹിന്ദുവിന് ഏതു ജാതിയായാലും സാമ്പത്തിക സംവരണം ഉറപ്പാക്കണമെന്നും ശാഖ സെക്രട്ടറി കെ. രവീന്ദ്രന്‍നായര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.