പത്തനംതിട്ട: നഗരസഭയുടെ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ച് വ്യാപാരികള്‍. കടയിലെ കച്ചവട സാമഗ്രികള്‍ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്തേക്ക് അനധികൃതമായി ഇറക്കിവെച്ചാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും കച്ചവട സാധനങ്ങള്‍ കണ്ടുകെട്ടണമെന്നും മനുഷ്യാവകാശ കമീഷന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോള്‍ അനധികൃത നടപടികള്‍ക്ക് വ്യാപാരികള്‍ മുതിര്‍ന്നിരിക്കുന്നത്. പൊലീസും കണ്ടില്ളെന്ന് നടിക്കുകയാണ്. സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്ക് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറ്റിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഭാഗത്താണ് ഗ്യാസ് സിലിണ്ടര്‍ വെച്ച് പാചകം ഉള്‍പ്പെടെ നടത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. കടകള്‍ വാടകക്ക് നല്‍കിയപ്പോള്‍ യാത്രക്കാര്‍ക്ക് അസൗകര്യമാകുന്ന രീതിയില്‍ കച്ചവടം നടത്താന്‍ പാടില്ളെന്ന് വ്യക്തമാക്കിയിരുന്നു. തിരക്കുള്ളയിടത്ത് തീ, തീടപടരാന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ളെന്നിരിക്കെയാണ് അധികൃതരുടെ കണ്‍മുന്നില്‍ നിയമലംഘനം നടക്കുന്നത്. അത്യാഹിതം ഉണ്ടായാല്‍ ഉപയോഗിക്കേണ്ട അഗ്നിശമന നിയന്ത്രണ ഉപകരണങ്ങള്‍ പോലും സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.