പത്തനംതിട്ട: എന്‍.ആര്‍.എച്ച്.എം ജില്ലാ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന അഴിമതി ആരോപണങ്ങളുടെയും വീഴ്ചകളുടെയും അടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ സ്ഥാനത്തുനിന്ന് ഡോ. പി.എന്‍. വിദ്യാധരനെ മാറ്റി. ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജര്‍ക്കാണ് ജില്ലയുടെ ചുമതല. അഴിമതി ആരോപണത്തെ തുടര്‍ന്ന് ഓഫിസ് സെക്രട്ടറിയെ പിരിച്ചുവിട്ടിരുന്നു. എന്‍.ആര്‍.എച്ച്.എം അഴിമതിയുമായി ബന്ധപ്പെട്ട് മൂന്നു തവണ എന്‍.ആര്‍.എച്ച്.എം ഗവേണിങ് ബോര്‍ഡ് യോഗം കൂടി ചര്‍ച്ചചെയ്തിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ ഗവേണിങ് ബോര്‍ഡ് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആരോഗ്യവകുപ്പിലേക്ക് ഡോ.പി.എന്‍. വിദ്യാധരനെ മടക്കി വിളിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫിസിലെ ഓഡിറ്റ് വിഭാഗം എന്‍.ആര്‍.എച്ച്.എമ്മില്‍ കണ്ടത്തെിയ അഴിമതിയില്‍ നടപടി എത്രയും വേഗം കൈക്കൊള്ളണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് മിഷന്‍ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി എന്‍.കെ. ബാലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.