നയന്‍താരയുടെ തിരുവല്ലയിലെ കുടുംബ വസതിയിലും റെയ്ഡ് നടത്തി

തിരുവല്ല: ആദായനികുതി വകുപ്പ് ചലച്ചിത്രതാരം നയന്‍താരയുടെ വീടുകളില്‍ നടത്തിയ പരിശോധനകളുടെ ഭാഗമായി ബുധനാഴ്ച തിരുവല്ലയിലെ കുടുംബ വസതിയിലും റെയ്ഡ് നടത്തി. കോട്ടയം ഡെപ്യൂട്ടി കമീഷണര്‍ ആര്‍. രാജേഷിന്‍െറ നേതൃത്വത്തിലുള്ള ആറംഗ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഒമ്പതുമണിയോടെ സംഘം സ്ഥലത്തത്തെിയെങ്കിലും വീട് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ ഉള്ളില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് എറണാകുളത്തുനിന്ന് താക്കോല്‍ എത്തിച്ച് വൈകീട്ട് നാലോടെയാണ് സംഘം വീടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ കാര്യമായ രേഖകള്‍ ഒന്നുംതന്നെ ലഭിച്ചില്ളെന്നും ചെന്നൈയിലെ ഓഫിസില്‍നിന്നുള്ള അറിയിപ്പനുസരിച്ച് വീടിന്‍െറ മൂല്യം അളന്ന് തിട്ടപ്പെടുത്തി നല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നയന്‍താരയുടെ ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ വീടുകളിലും പരിശോധന നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.