പത്തനംതിട്ട: അഴൂരില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ പടക്കമേറ് നടന്ന സംഭവത്തില്‍ പൊലീസ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തെന്ന് ആരോപണം. പത്തനംതിട്ട സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു. ദീപാവലി ആഘോഷത്തിന്‍െറ മറവിലാണ് പത്തനംതിട്ട നഗരസഭ 27 ാം വാര്‍ഡായ അഴൂരിലും പരിസരത്തും കഴിഞ്ഞ ദിവസം അക്രമം നടന്നത്. ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് വെളിവായിരുന്നു. തെരഞ്ഞെടുപ്പില്‍ ഇവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റിരുന്നു. അതിന്‍െറ പ്രതികാരമായാണ് അക്രമം നടത്തിയതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. 27ാം വാര്‍ഡ് കൗണ്‍സിലറായ ശുഭകുമാറിന്‍െറ ഭര്‍ത്താവും സി.പി.ഐ അഴൂര്‍ ബ്രാഞ്ച് സെക്രട്ടറിയുമായ സുമേഷ് ബാബു(കുമാര്‍), ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് നവീന്‍, ജേക്കബ് എന്നിവരുടെ പേരിലാണ് പൊലീസ് കേസെടുത്തത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ വീടുകളാണ് അക്രമത്തിന് ഇരയായത്. വീടുകള്‍ക്കുനേരെ അത്യുഗ്രശേഷിയുള്ള പടക്കം എറിയുകയായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകനായ അമ്മിണിമുക്ക് കടവില്‍ പീടികയില്‍ കുട്ടപ്പന്‍ എന്ന ജേക്കബിന്‍െറയും ചാലുംകരോട്ട് വീട്ടില്‍ സണ്ണി തോമസിന്‍െറയും വീടുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാത്രി 9.15ഓടെ പടക്കമെറിഞ്ഞതിന് ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഈ സമയം വീട്ടില്‍ ജേക്കബിന്‍െറ പ്രായമായ മാതാപിതാക്കളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ വീട്ടിലെ ഫാനുകള്‍ക്കും ട്യൂബ് ലൈറ്റുകള്‍ക്കും കേടുസംഭവിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അഴൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച ശുഭ കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജേക്കബും സണ്ണി തോമസും സജീവമായിരുന്നു. ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് അനുമാനിക്കുന്നത്. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താന്‍ പൊലീസ് തായറായില്ല. ഇതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് എല്‍.ഡി.എഫ് നേതാക്കള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍, പ്രതികള്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി ബി. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ എല്‍.ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പത്തനംതിട്ട സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടില്‍ ഭീതിരഹിതമായി കഴിയാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമരം സംഘടിപ്പിക്കുമെന്നും ബി. ഹരിദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.