കോന്നി: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ മൊഴിയില്‍ പറയുന്നവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. തണ്ണിത്തോട് പീഡന ക്കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരെ അന്വേഷണ ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എമ്മാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി മൊഴി രേഖപ്പെടുത്തുന്നതിന് പകരം സി.ഐയുടെ ഓഫിസില്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തില്‍ കോന്നി സി.ഐ ഓഫിസ് ഉപരോധിച്ചിരുന്നു. ഇതിനിടെ യുവതിയുടെ സുരക്ഷിതത്വം പരിഗണിച്ച് യുവതിയെയും മുത്തശ്ശിയെയും സാമൂഹിക നീതി വകുപ്പിന്‍െറ മഹിളാ മന്ദിരത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ സാമൂഹിക നീതി വകുപ്പിലെ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ യുവതിയുടെ വീട്ടിലത്തെി മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ചയാണ് മാനസിക ദൗര്‍ബല്യമുള്ള ഇരുപത്തിയാറുകാരിയെ അയല്‍വാസിയായ മധ്യവയസ്കന്‍ സമീപത്തെ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. യുവതിയുടെ മുത്തശ്ശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തണ്ണിതോട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മേപ്പാറ എസ്റ്റേറ്റില്‍ താമസക്കാരനായ പാറയില്‍ ജോയിയെ (47) അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മറ്റു മൂന്നുപേര്‍ കൂടി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.