പത്തനംതിട്ട: നഗരസഭയുടെ സ്വപ്നപദ്ധതിയായ മാലിന്യമുക്ത നഗരം പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ മാലിന്യത്തില്‍നിന്ന് നഗരം ഇനിയും മോചിതമായിട്ടില്ല. നഗരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു. നഗരസഭാ സ്വകാര്യ ബസ്സ്റ്റാന്‍ഡ്, കുമ്പഴ ചന്ത, കണ്ണങ്കര, നഗരസഭാ കാര്യലായത്തിന് പിന്‍വശം, സ്റ്റേഡിയം -മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളാണ് മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. നഗരസഭാ ശുചീകരണ വിഭാഗം മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ആരോഗ്യ വിഭാഗത്തിന്‍െറ മേല്‍നോട്ടം മാലിന്യ സംസ്കരണത്തില്‍ ഇല്ലാത്തതുമൂലം നഗരത്തിനുള്ളിലും പരിസരങ്ങളിലും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറുന്നു. ദിവസവും രാവിലെ മാത്രമാണ് ഇവിടെ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഇതിന് തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് മതിയായ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നഗരസഭ ഇതുവരെ തയാറായിട്ടില്ല. റിങ് റോഡിന്‍െറ വശങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നഗരസഭാ ശുചീകരണ വിഭാഗം ശേഖരിക്കുന്ന മാലിന്യങ്ങള്‍ നഗരസഭാ കാര്യാലയത്തിന് പിന്നില്‍ തന്നെയാണ് ഇപ്പോഴും നിക്ഷേപിക്കുന്നത്. മാലിന്യം ശേഖരിക്കുന്ന കമ്പനിയുടെ തൊഴിലാളികള്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയമായി നിക്ഷേപിക്കുന്നത്. എന്നാല്‍, ഇതും ഒരു പരിധിവരെ മാത്രമാണ് നടക്കുന്നത്. മത്സ്യമാര്‍ക്കറ്റിലെ ഘരമാലിന്യങ്ങള്‍ ഇപ്പോഴും സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് കാര്യാലത്തിന് പിന്നിലെ വ്യക്തിയുടെ സ്ഥലത്തേക്കാണ് നിക്ഷേപിക്കുന്നത്. നഗരത്തില്‍ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സമയത്ത് മാലിന്യനിക്ഷേപത്തിന് ശാശ്വത പരിഹാരം കണ്ടത്തെുന്നതിന് ഇപ്പോഴും മുന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ളെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നഗരത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതല്ലാതെ പൂര്‍ണ മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക് രൂപം നല്‍കാതെയായിരുന്നു മാലിന്യമുക്ത നഗര പ്രഖ്യാപനം നടത്തിയത്. മാലിന്യശേഖരം തിരുവല്ല ആസ്ഥാനമാക്കിയ കമ്പനിയെ ഏല്‍പിച്ചതല്ലാതെ മറ്റു നടപടികള്‍ സ്വീകരിച്ചില്ല. എന്നാല്‍ കമ്പനി പ്ളാസ്റ്റിക്, പേപ്പര്‍ എന്നിവ തരംതിരിച്ചശേഷം മറ്റ് മാലിന്യങ്ങള്‍ സംസ്കരണ പ്ളാന്‍റിന് സമീപം തന്നെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.