ഗതാഗതം നിയന്ത്രിക്കാന്‍ ആളില്ല; പന്തളം ടൗണില്‍ അപകടം ഏറുന്നു

പന്തളം:. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ആരുമില്ലാത്തത് അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. ജങ്ഷനിലെ സിഗ്നല്‍ തെറ്റിച്ച് വാഹനങ്ങള്‍ പായുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ സിഗ്നല്‍ തെറ്റിച്ച് പാഞ്ഞ സ്വകാര്യ ബസ് കായംകുളത്തേക്ക് പോകുകയായിരുന്ന ടാറ്റാസുമോയില്‍ ഇടിച്ചു. സുമോ യാത്രക്കാരായ മൂന്നുപേര്‍ക്ക് അപകടത്തില്‍ പരിക്കുപറ്റി. പല ദിവസങ്ങളിലും സിഗ്നല്‍ തകരാറിലാണ്. സിഗ്നല്‍ ഉണ്ടെങ്കിലും അത് ലംഘിച്ചാണ് പന്തളത്തെ സ്വകാര്യബസുകള്‍ പായുന്നത്. ഇത് നിയന്ത്രിക്കാന്‍ പൊലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുകയും ഡ്യൂട്ടിയില്‍ പൊലീസിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇവര്‍ എയ്ഡ് പോസ്റ്റിന് വെളിയില്‍ ഇറങ്ങാറില്ല. തീര്‍ഥാടന കാലം കൂടിയായതോടെ പന്തളത്ത് പകല്‍ സമയത്തും തിരക്കേറുകയാണ്. പന്തളം ജങ്ഷനിലെ പൊലീസ് എയിഡ് പോസ്റ്റില്‍ പലപ്പോഴും ഡ്യൂട്ടിയിലുണ്ടാകുക ഹോംഗാര്‍ഡുകളാണ്. പന്തളത്തെ സ്വകാര്യ ബസുകാര്‍ ഹോംഗാര്‍ഡുകളെ അനുസരിക്കാറില്ല. വലിയ അപകടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പന്തളത്തെ പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.