കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന്‍െറ വീട് മുന്‍ പ്രസിഡന്‍റ് ആക്രമിച്ചു

നാരങ്ങാനം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അജിമോന്‍െറ വീടിന് നേരെ മുന്‍ മണ്ഡലം പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ആക്രമണം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് അടിപിടിയിലും വീടാക്രമണത്തിലും കലാശിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അജിമോനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ വി.പി. മനോജ്കുമാറിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്കും സാരമായ പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ആലുങ്കല്‍ ജങ്ഷനില്‍ മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷാജി കിഴക്കേപറമ്പില്‍ അജിമോനുമായി വാക്കേറ്റമുണ്ടായിരുന്നു. രാത്രി 11.30ഓടെ ഷാജിയും വി.പി. മനോജ്കുമാറും അടങ്ങുന്ന പത്തോളം വരുന്ന സംഘം അജിമോനെ വീട്ടിലത്തെി ആക്രമണം നടത്തുകയായിരുന്നു. അജിമോന്‍െറ കൈക്ക് വെട്ടേറ്റ് പരിക്കുണ്ട്. പൊലീസിനെ വിവരമറിയിച്ച് പൊലീസത്തെിയപ്പോള്‍ അക്രമിസംഘം ഓടുന്നതിനിടെയാണ് വി.പി. മനോജിന് വീണ് മുഖത്ത് പരിക്കേറ്റത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന വി.പി. മനോജ്കുമാര്‍ പരാജയപ്പെട്ടിരുന്നു. മണ്ഡലം കമ്മിറ്റിയുടെ പിടിപ്പുകേടാണ് പരാജയകാരണം എന്നുകാണിച്ച് കെ.പി.സി.സിക്ക് പരാതിയും അയച്ചിരുന്നു. തുടര്‍ന്ന് മണ്ഡലം പ്രസിഡന്‍റിനെതിരെ പോസ്റ്ററുകളും ഇറക്കി. ഇത് മറുവിഭാഗം നശിപ്പിച്ചു. തുടര്‍ന്ന് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് ഷാജി കിഴക്കേപറമ്പിലിന്‍െറ നേതൃത്വത്തില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നു. എന്നാല്‍, വ്യാപാരികള്‍ ഇതിനോട് സഹകരിച്ചില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ഇത്തരം സമരങ്ങളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു. ആറന്മുള എം.എല്‍.എ അഡ്വ. ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ ഇരുപക്ഷത്തെയും ബന്ധപ്പെട്ട് പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് തീരുമാനിച്ചു. വീടുകയറി ആക്രമിച്ചതിനും മര്‍ദിച്ചതിനും ആറന്മുള പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.