പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ രോഗികള്‍ക്ക് വിട്ടു നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് വിമുഖത. സ്വകാര്യ ആംബുലന്‍സുകളുടെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാരിലെ ചിലരാണ് ഇതിന് പിന്നില്‍. ബുധനാഴ്ച ചിറ്റാറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകാന്‍ സജ്ജീകരിച്ച ആംബുലസില്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭ്യമാകാതിരുന്നതിനാല്‍ താമസം നേരിട്ടു. രോഗിയുടെ സ്ഥിതി ഗുരുതരമാണെന്നും ഓക്സിജന്‍ നല്‍കി മാത്രമേ ആശുപത്രിയില്‍നിന്ന് മാറ്റാന്‍ പാടുള്ളൂ എന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ ആശുപത്രി ആംബുലന്‍സ് വിളിച്ചു വരുത്തിയപ്പോഴാണ് ഓക്സിജന്‍ സിലിണ്ടറില്ളെന്നും പുറത്തുനിന്ന് സ്വകാര്യ ആംബുലന്‍സ് വേണമെങ്കില്‍ വിളിച്ചു നല്‍കാമെന്നും ഡ്രൈവര്‍ രോഗിയുടെ ബന്ധുക്കളോട് പറഞ്ഞത്. ഇതോടെ രോഗിയുടെ കൂടെ എത്തിയവര്‍ ബഹളംവെച്ചു. പിന്നീട് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മറ്റൊരു ഓക്സിജന്‍ സിലിണ്ടര്‍ വാഹനത്തിലത്തെിച്ചാണ് രോഗിയെ കോട്ടയത്തേക്കത്തെിച്ചത്. രണ്ടാഴ്ച മുമ്പ് ശബരിമലയില്‍ മരിച്ച തീര്‍ഥാടകനെ കോട്ടയത്തത്തെിക്കുന്നതിന് ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് നല്‍കാതിരുന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സി.പി.ഐ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ളെന്ന് ഉറപ്പു ലഭിച്ചതുമാണ്. കഴിഞ്ഞ ദിവസം ശബരിമലയില്‍നിന്ന് പത്തനംതിട്ടയിലേക്ക് വന്ന സര്‍ക്കാര്‍ ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം ഇടക്കുവെച്ച് ഡ്രൈവര്‍ സ്വകാര്യ ആംബുലന്‍സില്‍ കയറ്റി വിട്ടതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ഏറ്റുവാങ്ങാനായി ഏറെ നേരം കാത്തിരുന്നിട്ടും വാഹനം കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സ്വകാര്യ ആംബുലന്‍സിന് മൃതദേഹം കൈമാറിയ വിവരം നാട്ടുകാരറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.