അനധികൃതമായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നുവെന്ന്

പത്തനംതിട്ട: ജില്ലയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നുവെന്ന് പരാതി. അക്ഷയ സംരംഭകരുമായുള്ള കരാറില്‍ പറയുന്നത് രണ്ടു കിലോമീറ്റര്‍ പരിധിയില്‍ മറ്റ് അക്ഷയ കേന്ദ്രം അനുവദിക്കില്ളെന്നാണ്. ഇതിന് വിരുദ്ധമായി കേന്ദ്രങ്ങള്‍ അനുവദിക്കുന്നു എന്നാണ് പരാതി ഉയരുന്നത്. ഇവ അനുവദിച്ചതിന്‍െറ പേരില്‍ വലിയ ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളതായി അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ളോയ്മെന്‍റ് യൂനിയന്‍ ജില്ലാ കമ്മിറ്റി ആരോപിക്കുന്നു. പല അക്ഷയ കേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമ്പോഴാണ് മാനദണ്ഡങ്ങള്‍ മറികടന്ന് പല അക്ഷയ കേന്ദ്രങ്ങളുടെയും സമീപത്തായി പുതിയ കേന്ദ്രങ്ങള്‍ അനുവദിച്ചത്. ഇതിനെതിരെ കലക്ടര്‍ക്കും വിജിലന്‍സിനും യൂനിയന്‍ പരാതി നല്‍കും. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി നേരിടുന്ന ജില്ലാ അക്ഷയ അസി. കോഓഡിനേറ്ററുടെ നേതൃത്വത്തിലാണ് മാനദണ്ഡം പാലിക്കാതെ പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതെന്ന് ഐ.ടി എംപ്ളോയ്മെന്‍റ് യൂനിയന്‍ ആരോപിക്കുന്നു. ജില്ലാ അക്ഷയ കേന്ദ്രത്തില്‍ വാഹനം വാടകക്ക് എടുത്തതിന്‍െറ പേരില്‍ നടത്തിയ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് ജില്ലാ അക്ഷയ അസി. കോഓഡിനേറ്റര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ മാതൃ ഡിപാര്‍ട്മെന്‍റിലേക്ക് തിരികെ പോകുന്നതിനും വകുപ്പുതല നടപടി സ്വീകരിക്കുന്നതിനും അഡീഷനല്‍ സെക്രട്ടറി ഉത്തരവിട്ടിരുന്നുവെന്നും യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു. അക്ഷയ സംരംഭകരെ കൂടുതലായി സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളില്‍നിന്ന് അക്ഷയ ജില്ലാ കോഓഡിനേറ്റര്‍ പിന്‍മാറണമെന്ന് എ.ഐ.ടി.ഇ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ കോട്ടയം ജില്ലാ കോഓഡിനേറ്റര്‍ക്കാണ് ജില്ലാ അക്ഷയയുടെ ചുമതല. യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ മനാഫ് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി സാജന്‍, മുരുകന്‍, ബിനു, പ്രവീണ്‍, രാജേഷ്, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.