കോഴഞ്ചേരി: സെന്‍റ് തോമസ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷത്തില്‍ ഒരു എ.എസ്.ഐക്കും പൊലീസുകാരനും പത്തോളം വിദ്യാര്‍ഥികള്‍ക്കും പരിക്ക്. കോളജ് കാമ്പസിനുള്ളില്‍ രാഷ്ട്രീയമില്ളെന്ന് ആവര്‍ത്തിച്ചുപറയുമ്പോഴും ശക്തമായ പാര്‍ട്ടി ബന്ധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോഴഞ്ചേരി സി.ഐ ഓഫിസിലെ എ.എസ്.ഐ ജലാലുദ്ദീന്‍ (45), എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ നിയാസ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം കാമറയില്‍ പകര്‍ത്തുമ്പോഴാണ് എ.എസ്.ഐക്ക് നേരെ അക്രമമുണ്ടായത്. എസ്.എഫ്.ഐ ഏരിയ പ്രസിഡന്‍റ് സജിത് പി. ആനന്ദ് (19), പ്രസിഡന്‍റ് സഞ്ജു ഫിലിപ്പ്സണ്‍ (23) സംഘര്‍ഷമുണ്ടായതറിഞ്ഞ് കോളജില്‍നിന്ന് സഹോദരനെ വിളിക്കാനത്തെിയ ബാങ്ക് ജീവനക്കാരന്‍ ജിജു ശാമുവേല്‍ (25) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിയാസിന്‍െറ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. യൂനിയന്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അഞ്ച് എസ്.എഫ്.ഐ പ്രതിനിധികള്‍ വൈകി ചെന്നുവെന്നതാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ പറയുന്നത്. ഇവരെ പങ്കെടുപ്പിക്കാതെ മത്സരം നടക്കില്ളെന്ന് എസ്.എഫ്.ഐയും പറഞ്ഞു. തുടര്‍ന്ന് ആവശ്യം അംഗീകരിപ്പിക്കുന്നതിനായി ഇവര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. എസ്.എഫ്.ഐയുടെ ആവശ്യം അംഗീകരിച്ച് പ്രിന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. എ.ബി.വി.പിക്ക് എട്ട് സീറ്റില്‍ വിജയസാധ്യത ഉണ്ടായിരുന്നുവെന്നും ഇത് അട്ടിമറിക്കാന്‍ നേതൃത്വം കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. രാവിലെ നടന്ന ക്ളാസ് പ്രതിനിധികളുടെ അംഗസംഖ്യയുടെ ബലത്തിലാണ് അവര്‍ അവകാശം ഉന്നയിച്ചത്. തുടര്‍ന്ന് കോളജ് കാമ്പസില്‍ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കോഴഞ്ചേരി സി.ഐ വിദ്യാധരന്‍െറ നേതൃത്വത്തില്‍ പൊലീസുണ്ടായിരുന്നെങ്കിലും ഇവര്‍ നാമമാത്രമായിരുന്നു. കോളജിനുള്ളില്‍ ഒരുകൂട്ടര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ഇവര്‍ പുറത്ത് തിരിച്ചടിച്ചു. അഞ്ച് മണിയോടെ കോളജും പരിസരവും സംഘര്‍ഷത്തിലായി. പത്തനംതിട്ട, കോയിപ്രം, ആറന്മുള തുടങ്ങിയ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പൊലീസത്തെി നിയന്ത്രിച്ച് സംഘര്‍ഷം ശമനമാക്കുകയായിരുന്നു. പൊലീസ് സംരക്ഷണയില്‍ ആദ്യം കെ.എസ്.യുവും പിന്നീട് എ.ബി.വി.പിയും ടൗണിലേക്ക് പ്രകടനം നടത്തി. ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സംഘര്‍ഷക്കാര്‍ എത്തിയെന്നു പറഞ്ഞ് പൊലീസ് അവിടേക്ക് നീങ്ങി. ഇവിടെ കൂടിനിന്നതോടെ കോഴഞ്ചേരി-റാന്നി റോഡില്‍ ഏറെനേരം ഗതാഗത സ്തംഭനമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.