ആനക്കര: മേഖലയില്‍ പാടം നികത്തലും നികത്തിയ വയലുകളിൽ നിർമാണ പ്രവർത്തനവും വ്യാപകം. നികത്തിയ പാടശേഖരത്തുകൂടി കടന്നുപോകുന്ന തോടിെൻറ പാര്‍ശ്വഭിത്തി വരെ പൊളിച്ച് മാറ്റി വീതി കുറച്ച് കരിങ്കല്ലുകൊണ്ട് മതില് കെട്ടലും നടക്കുന്നുണ്ട്. ഇതിന് പുറമെ റോഡിനോട് ചേര്‍ന്നു പല പാടശേഖരങ്ങളിലും മതില്‍കെട്ടി കൈയേറ്റവും നടക്കുന്നുണ്ട്. കുമ്പിടി- നീലിയാട് റോഡില്‍ ആനക്കര പഞ്ചായത്തില്‍പ്പെട്ട സ്ഥലങ്ങളിലാണ് കൂടുതലായി അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന് പുറമെ ആനക്കര ശിവക്ഷേത്രം റോഡ്, കുമ്പിടി ഉമ്മത്തൂര്‍ റോഡ്, നയ്യൂര്‍ റോഡ്, പന്നിയൂര്‍ ക്ഷേത്രം റോഡ് ഉള്‍പ്പെടെയുളള പ്രധാന റോഡുകള്‍ക്ക് സമീപമുളള പാടശേഖരങ്ങളിലും നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ആനക്കര നീലിയാട് റോഡില്‍ ഏറെ വെള്ളക്കെട്ടുള്ള സ്ഥലം നേരത്തെ നികത്തപ്പെട്ടിരുന്നു. അന്ന് ഇതിനെതിരെ വ്യാപകമായ പരാതിയാണ് ഉയർന്നത്. എന്നാല്‍ സ്ഥലം റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കയ്യിലായതിനാൽ യഥാര്‍ഥ അവകാശികളെ കണ്ടെത്താനായില്ല. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ കരിങ്കുറപ്പാടങ്ങൾ ചുളുവിലക്ക് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാങ്ങിക്കൂട്ടിയിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഇവര്‍ അവസരം കിട്ടുമ്പോഴൊക്കെ നികത്തലും നടക്കുന്നുണ്ട്. സെൻറിന് 3000നും 5000നും വാങ്ങിയ ഭൂമി ഇപ്പോള്‍ 30,000വും 50,000വുമാണ് വില. കരിങ്കുറപ്പാടങ്ങള്‍ പകുതിയിലേറെ നികത്തിയിരിക്കുന്നു. മുണ്ട്രക്കോട്, നയ്യൂര്‍ , ആനക്കര റോഡുകളിലുള്ള കരിങ്കുറപ്പാടങ്ങള്‍ നികത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.