മണ്ണാർക്കാട്: സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ജില്ല കമ്മിറ്റിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ. മണ്ണാർക്കാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി നേതൃത്വം നൽകുന്ന ജില്ല കമ്മിറ്റി ശരിയായ നിലയിൽ പ്രവർത്തിക്കുന്നില്ലെന്നും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഇതുസംബന്ധിച്ച് വിശദീകരിക്കാൻ ജില്ല കൗൺസിൽ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ് പ്രസിഡൻറായി ബാസിത്ത് മുസ്ലിമിനെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. രമേശ് പൂർണിമയാണ് ജനറൽ സെക്രട്ടറി. 47 അംഗ എക്സി. കമ്മിറ്റിയെയും 25 അംഗ ജില്ല കൗൺസിലർമാരെയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീെൻറ സാന്നിധ്യത്തിലാണ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നത്. നേതാക്കളാരും സംഘടനക്ക് മുകളിലല്ല. സംഘടനയുടെ ചട്ടക്കൂടുകൾക്ക് അതീതമായി പ്രവർത്തിക്കുന്നവർ എത്ര ഉന്നതരായാലും പുറത്താണെന്നും ജില്ല കമ്മിറ്റിയെ കുറിച്ച് നിരവധി പരാതികൾ നിലവിലുണ്ടെന്നും നസിറുദ്ദീൻ കൂട്ടിച്ചേർത്തു. യൂനിറ്റ് പ്രസിഡൻറ് ബാസിത്ത് മുസ്ലിം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയിൽനിന്ന് ആരും പങ്കെടുക്കാത്തതിനെ തുടർന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സേതുമാധവൻ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. സി.എച്ച്. അബ്ദുൽ ഖാദർ, ബൈജു രാജേന്ദ്രൻ, എൻ.ആർ. സുരേഷ്, ബാബു കോട്ടയിൽ, കെ.എ. ഹമീദ്, പി.കെ. ഹംസ, സി.എച്ച്. മുഹമ്മദ്, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. പട്ടാമ്പി: വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടാമ്പി യൂനിറ്റ് ഭാരവാഹികളായി ഇ.വി. അബ്ദുൽ ജബ്ബാർ (പ്രസി.), കെ. ഗിരീഷ് (സെക്ര.) കെ.എൻ. അഷ്റഫലി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല ട്രഷറർ എം. ഉണ്ണികൃഷ്ണൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗത്തിൽ മണ്ഡലം വർക്കിങ് പ്രസിഡൻറ് മുസ്തഫ മുളയങ്കാവ്, ഇബ്രാഹിം കുട്ടി കൊപ്പം, മണികണ്ഠൻ മുതുതല, മൊയ്തു ഹാജി ഓങ്ങല്ലൂർ, കുഞ്ഞാപ്പ ഹാജി, ഷെരീഫ്, ടി.പി. കേശവൻ, സുബൈർ കൈപ്പുറം എന്നിവർ സംസാരിച്ചു. തിരുവേഗപ്പുറ യൂനിറ്റ് ജനറൽ ബോഡിയിൽ പ്രസിഡൻറ് പി.ടി. അബ്ബാസ് അധ്യക്ഷത വഹിച്ചു. ബാബു കോട്ടയിൽ, എം. ഉണ്ണികൃഷ്ണൻ, മുസ്തഫ മുളയങ്കാവ്, എം. ഉണ്ണികൃഷ്ണൻ, ഉബൈദ്, സലിം, പി. അബ്ദുല്ല, ശിഹാബ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.പി. കേശവൻ (പ്രസി.), പി.പി. ജലീൽ (ജന. സെക്ര.), കെ.പി. മരക്കാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.