ആനക്കര: വള്ളുവനാട്ടിലെ പ്രസിദ്ധമായ കൂറ്റനാട് ആമക്കാവ് പൂരം ആഘോഷിച്ചു. രാവിലെ മുതല്‍ തന്നെ ദര്‍ശനം തേടി നൂറുകണക്കിന് ഭക്തരെത്തിയിരുന്നു. കൊടിയേറിയ ദിവസം മുതല്‍ ഭക്തിയുടെ നിറവിലാണ് ആമക്കാവ് ഭഗവതി ക്ഷേത്ര പരിസരം. പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. വിശേഷാല്‍ പുജകള്‍ക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണന് നമ്പൂതിരിപ്പാട്, എരണ്ടപ്പുറത്ത് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ കർമികത്വം വഹിച്ചു. ഉച്ചക്കു ശേഷം വിവിധ ദേശങ്ങളില്‍ നിന്ന് ആനപ്പൂരങ്ങളുടെയും പഞ്ചവാദ്യത്തിെൻറയും നാടന്‍ കലാരൂപങ്ങളുടെയും കാഴ്ചകളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകളെത്തി. ദേവസ്വത്തിെൻറയും വിവിധ സംഘങ്ങളുടെയും എഴുന്നള്ളിപ്പുകൾ ആവേശപൂർവം ക്ഷേത്രത്തില്‍ പ്രവേശിച്ചു.വൈകീട്ടോടെ ആയിരങ്ങള്‍ക്ക് ആവേശമായി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. രാത്രി കലാപരിപാടികകൾ, എഴുന്നള്ളിപ്പ് എന്നിവയുണ്ടായി. ഉത്സവ ഭാഗമായി വിവിധ ദിവസങ്ങളിലായി പറയെടുപ്പ്, ഭക്തിഗാനസുധ, നൃത്തനൃത്യങ്ങൾ, ചാക്യാര്‍കൂത്ത്, തായമ്പക, പെരിങ്ങോട് ഹൈസ്കൂളിെൻറ പഞ്ചവാദ്യം എന്നിവയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.