അഗളി: അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകൾ പ്രവർത്തനരഹിതമായി കിടക്കുന്നു. തൊഴിലുറപ്പ് പദ്ധതി, പെൻഷൻ എന്നിവക്ക് ബാങ്ക് വഴിയാണ് ഉപഭോക്താൾക്ക് പണം ലഭിക്കുന്നത്. എ.ടി.എം പ്രവർത്തിക്കാത്തതുമൂലം ജനങ്ങൾക്ക് ബാങ്ക് ശാഖകളെ ആശ്രയിക്കേണ്ട ഗതികേടാണ്. എ.ടി.എമ്മിൽ നിറക്കാൻ ആവശ്യമായ പണം ലഭ്യമല്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയുള്ള ബുദ്ധിമുട്ടുകൾ ഒട്ടുമിക്ക പ്രദേശങ്ങളിലും പരിഹരിച്ചെങ്കിലും അട്ടപ്പാടിയിലെ ബാങ്ക് ശാഖകളിലേക്ക് മാത്രം ആവശ്യത്തിന് പണം എത്താത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.