ചെർപ്പുളശ്ശേരി: രണ്ടാം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ ഉടൻ പിടികൂടണമെന്നും സർവിസിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് വിവിധ കക്ഷികൾ ചെർപ്പുളശ്ശേരിയിലും സ്കൂളിന് മുന്നിലും പോലീസ് സ്റ്റേഷന് മുന്നിലും ധർണയും മാർച്ചും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐയും സംഘടിപ്പിച്ച മാർച്ച് ജില്ല പ്രസിഡൻറ് അഡ്വ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ. നടത്തിയ മാർച്ച് സുമലത ഉദ്ഘാടനം ചെയ്തു. സ്കൂളിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് കവാടത്തിൽ സി.ഐ. ദീപക് കുമാറിെൻറ നേതൃത്വത്തിൽ െപാലീസ് തടഞ്ഞു. വിദ്യഭ്യാസ വകുപ്പ് തല അന്വേഷണം നടത്തി എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുെണ്ടന്നും ആരോപിതനായ അധ്യാപകൻ സ്കൂളിൽ വരുന്നില്ലെന്നും മുഴുവൻ വിദ്യാർഥികളും സുരക്ഷിതരാണന്നും രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.