മണ്ണാര്‍ക്കാട്: നഗരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടന്ന വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട പ്രതി പിടിയിലായി. പെരിമ്പടാരി വടക്കാട് വീട്ടില്‍ മുഹമ്മദ് ഹന്‍സ് എന്ന അനീഷിനെയാണ് (41) മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. മോഷണ മുതല്‍ വില്ക്കാന് ഹന്സിന് കൂട്ടുനില്‍ക്കുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത ശ്രീകൃഷ്ണപുരം കോട്ടപ്പുറം ചെമ്പട്ടുപരമ്പില് പ്രേമകുമാരനെയും (35) പൊലീസ് അറസ്റ്റ് ചെയ്തു. 2015ല്‍ കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ ഡോ. അബ്ദുല്ലയുടെ വീട്ടില്‍നിന്ന് 9.75 പവന് സ്വർണവും 20,000 രൂപയും പെരിമ്പടാരിയിലെ റിട്ട. പ്രഫ. മമ്മുവിെൻറ വീട്ടില്‍നിന്ന് മൂന്നര പവന് സ്വര്‍ണവും കാമറ, മൊബൈല്‍ ഫോണുകൾ എന്നിവ, പെരിമ്പടാരി കോഓപറേറ്റീവ് കോളജിന് സമീപമുള്ള റജീനയുടെ വീട്ടില്‍ നിന്ന് 40 ഇഞ്ച് എൽ.ഇ.ഡി ടി.വി, എംബ്രോയ്ഡറി മെഷീൻ, ഡിന്നര്‍ സെറ്റ് എന്നിവയും അരകുര്‍ശ്ശി ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍നിന്ന് ഒരു പവന് സ്വര്‍ണവും പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഹന്‍സ്. ഇത് വാങ്ങി വിറ്റിരുന്ന ഇടനിലക്കാരനായിരുന്നു പ്രേമകുമാരൻ. സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് പിടികൂടിയ ഹന്‍സില്‍ നിന്ന് വിലകൂടിയ മൊബൈല്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമിടയിലാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ഷിജു എബ്രഹാം, എ.എസ്.ഐമാരായ പ്രസാദ് വര്‍ക്കി, റോയി, സി.പി.ഒമാരായ ദേവസ്യ, ഷാഫി, പ്രശാന്തൻ, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തി രാത്രി സെക്കൻറ് ഷോ സിനിമ കഴിഞ്ഞ് മോഷണം നടത്തുകയാണ് ഹന്സിെൻറ പതിവെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ മോഷണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്ന് 12 പവന് സ്വർണം, എല്‍.ഇ.ഡി ടി.വി, എംബ്രോയ്ഡറി മെഷീൻ, കംപ്യൂട്ടര്‍ ഉപകരണങ്ങൾ, വീട്ടുസാധനങ്ങൾ, കാമറ, മൊബൈലുകൾ എന്നിവ പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.