പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തെ തുടർന്ന് മരിച്ച സഹോദരിമാരുടെ വീട് വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജി സന്ദർശിച്ചു. മരിച്ച സഹോദരിമാരുടെ രക്ഷിതാക്കളോട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. മാർച്ച് 17ന് തിരുവനന്തപുരത്ത് ചേരുന്ന വനിത കമീഷൻ യോഗത്തിൽ കാര്യങ്ങൾ ധരിപ്പിക്കുമെന്നും ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാറിെൻറ ശ്രദ്ധയിലെത്തിക്കുമെന്നും അവർ പറഞ്ഞു. സഹോദരിമാരുടെ ഇളയ സഹോദരെൻറ പഠനത്തിനും സംരക്ഷണത്തിനുമുള്ള നടപടികൾ സ്വീകരിക്കാൻ കമീഷൻ അംഗം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അവർ പറഞ്ഞു. കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പു വരുത്താൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും അംഗം പറഞ്ഞു. നിലവിൽ പൊലീസിെൻറ അന്വേഷണ നടപടികളിൽ തൃപ്തരാണെന്നും മക്കളുടെ മരണത്തിന് കാരണക്കാരായവർക്ക് പരാമാവധി ശിക്ഷ ലഭിക്കാനുള്ള നടപടികൾ പൊലീസിെൻറ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ശിവകാമി, അങ്കണവാടി- കുടുംബശ്രീ പ്രവർത്തകർ എന്നിവരും വനിത കമീഷൻ അംഗത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.