എല്‍.ഡി.എഫ് ജാഥക്ക് പറക്കുളത്ത് സ്വീകരണം നല്‍കി

ആനക്കര: ഭക്ഷ്യഭദ്രത പദ്ധതിയുടെ മറവില്‍ റേഷന്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍.ഡി.എഫ് തൃത്താല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥക്ക് പറക്കുളത്ത് സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ വി.കെ. ചന്ദ്രന്‍ അച്യുതന്‍ കുട്ടി മാസ്റ്റര്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ടി.പി. മാമ്പി മാസ്റ്റര്‍, എം.പി. കൃഷ്ണന്‍, വി.കെ. മനോജ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.