ജനസമ്പര്‍ക്ക പരിപാടി നടത്തി

അഗളി: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനസമ്പര്‍ക്ക പരിപാടി പട്ടികവര്‍ഗ മേഖലയായ അട്ടപ്പാടിയില്‍ നടത്തി. വ്യാഴാഴ്ച ഭൂതിവഴി ഹോസ്റ്റല്‍ പരിസരത്ത് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പാലക്കാട് ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, അസി. കലക്ടര്‍ കിഷോര്‍ എന്നിവര്‍ നേരിട്ടത്തെി പരാതികള്‍ സ്വീകരിച്ചു. പരാതികള്‍ പരിഹരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയിരുന്നു. വരള്‍ച്ച വര്‍ധിച്ച സഹചര്യത്തില്‍ കുടിവെള്ളം ലഭിക്കുന്നില്ളെന്ന പരാതിയാണ് കൂടുതലായി ലഭിച്ചത്. അട്ടപ്പാടിയില്‍ 2014ല്‍ കേരള പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിന് വേണ്ടി സ്കൂളുകള്‍ കണ്ടത്തെി ആ വര്‍ഷത്തെ എല്‍.ഡി ക്ളര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് പരീക്ഷകള്‍ നടത്തുകയും പിന്നീട് ഇതുവരെ ഒരു പരീക്ഷയും അട്ടപ്പാടിയില്‍ നടത്തത്താതിനെ പറ്റി അഗളി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സഫിന്‍ ഓട്ടുപാറ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി. പരാതികള്‍ 15 ദിവസത്തിനകം അതാത് വകുപ്പുകള്‍ തീര്‍പ്പ് കല്‍പ്പിച്ച് കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി. ഐ.ടി.ഡി.പി, വിവിധ പഞ്ചായത്ത് വിഭാഗങ്ങള്‍, ശിശുക്ഷേമ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ്, വനം തുടങ്ങിയ വകുപ്പ് മേലധികാരികള്‍ ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.