അണയാതെ തീ

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ വന്‍ അഗ്നിബാധ. കര്‍ക്കിടാംകുന്ന് പാലക്കടവിലെ പുലിയക്കളത്തില്‍ സുല്‍ഫീക്കറിന്‍െറ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് തീപടര്‍ന്നത്. അഞ്ച് ഏക്കര്‍ വളപ്പിലെ 60 ടാപ്പിങ് റബര്‍ മരങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. അരലക്ഷത്തിലധികം നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളും വട്ടമ്പലത്തുനിന്ന് ലീഡിങ് ഫയര്‍മാന്‍ പി. നാസറിന്‍െറ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്സിന്‍െറ ഒരു യൂനിറ്റുമാണ് തീയണക്കുന്നതിന് നേതൃത്വം നല്‍കിയത്.ഫയര്‍മാന്മാരായ ഉമ്മര്‍, നിയാസുദ്ദീന്‍, ജയകൃഷ്ണന്‍, രമേശ്, ഡ്രൈവര്‍ മണികണ്ഠന്‍, ഹോംഗാര്‍ഡ് ബിനോയ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. അലനല്ലൂര്‍ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തിലെ കുറ്റിക്കാടുകള്‍ക്കും തീപിടിച്ചു. രാവിലെ പത്തോടെയാണ് സംഭവം. പ്രദേശത്തുള്ളവരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. തച്ചനാട്ടുകര: ദേശീയപാതയോരത്തെ തൊടൂകാപ്പ് ഇക്കോ ടൂറിസം മേഖലയില്‍ വന്‍ തീപിടിത്തം. കരിങ്കല്ലത്താണി തൊടൂക്കാപ്പ് വനത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. ദേശീയപാതയോരത്തുനിന്ന് തീ പടര്‍ന്ന് കയറുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കും തീ പടര്‍ന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഇത് അഞ്ചാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നത്. സാമൂഹികദ്രോഹികള്‍ മന$പൂര്‍വം തീയിടുന്നതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കോ ടൂറിസം മേഖലയിലെ കെട്ടിടങ്ങള്‍ക്ക് അടുത്തുവരെ തീ എത്തിയെങ്കിലും നാട്ടുകാര്‍ തീ അണച്ചു. എന്നാല്‍, വനത്തില്‍ തീ പടര്‍ന്നുപിടിക്കുകയാണ്. മണ്ണാര്‍ക്കാട്ടുനിന്ന് അഗ്നിശമന സേനയത്തെി തീ അണക്കാനുള്ള ശ്രമം തുടരുന്നു. ആനക്കര: ആനക്കര നീലിയാട് റോഡില്‍ പാടത്ത് തീപിടിത്തം. നാട്ടുകാരുടെ ശ്രമഫലമായി ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു തീപിടിത്തം. റോഡിന് ഇരുവശത്തുമുള്ള പാടത്തെ കുറ്റിച്ചെടികള്‍ക്കാണ് ആദ്യം തീപിടിച്ചത്. പുക പടര്‍ന്നതോടെ ആനക്കര നീലിയാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈനിനടിയില്‍ തീപടര്‍ന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തുടര്‍ന്ന്, കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തത്തെി. വൈകീട്ട് ആറ് മണിയോടെയാണ് ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണമായി അണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.