ആവാസവ്യവസ്ഥ സംരക്ഷിച്ചു മാത്രം വികസനം–മന്ത്രി വി.എസ്. സുനില്‍കുമാര്‍

കുഴല്‍മന്ദം: മണ്ണ്, ജലം, വായു എന്നിവ സംരക്ഷിച്ചുകൊണ്ടും മാലിന്യ നിര്‍മാര്‍ജനം നിര്‍വഹിച്ചുകൊണ്ടുമുള്ള വികസന സമീപനമാണ് സര്‍ക്കാറിന്‍േറതെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച പുന്നൂര്‍ക്കുളം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുന്നൂര്‍കുളം (പുത്തന്‍കുളം) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ 2016 ഫെബ്രുവരി 25നാണ് ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫിസറുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചത്. ഒന്നര ഏക്കറോളം വലുപ്പമുള്ള കുളത്തില്‍ അടിഞ്ഞുകൂടിയ ചളി നീക്കുകയും കുളത്തിന്‍െറ ആഴം കൂട്ടുകയും വശങ്ങളില്‍ കരിങ്കല്ല് ഉപയോഗിച്ച് ഭിത്തി നിര്‍മിക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കുളത്തിന്‍െറ നാല് സ്ഥലങ്ങളിലായി പടവുകളും ഒരു റാംപും നിര്‍മിച്ചിട്ടുണ്ട്. ആകെ 29,25,000 രൂപയാണ് ചെലവായത്. 14. 26 ലക്ഷം ലിറ്ററാണ് കുളത്തിന്‍െറ സംഭരണശേഷി. സംഭരിക്കപ്പെടുന്ന ജലം 60 ഹെക്ടര്‍ തെങ്ങ്, നെല്ല്, പച്ചക്കറി കൃഷികള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. കുളത്തിന്‍െറ സംരക്ഷണത്തിനും തുടര്‍ന്നുള്ള അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാനുമായി പുന്നൂര്‍കുളം ഇറിഗേഷന്‍ മലമ്പുഴ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് കൈമാറും. കുളം സ്ഥിതി ചെയ്യുന്ന 17ാം വാര്‍ഡില്‍ 11 അംഗ ഉപഭോക്തൃ കമ്മിറ്റിയും രൂപവത്കരിച്ചു. പറളി ഗ്രാമപഞ്ചായത്തിലെ എട്ട് കര്‍ഷക പ്രതിനിധികള്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡും പച്ചക്കറി വിത്തുകളും നെല്ലി, വേപ്പ് തൈകളും പരിപാടിയില്‍ മന്ത്രി വിതരണം ചെയ്തു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ഭൂവിഭവ റിപ്പോര്‍ട്ടിന്‍െറ പ്രകാശനവും നവീകരിച്ച കുളങ്ങളുടെ ആല്‍ബം പ്രകാശനവും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ. ശാന്തകുമാരിയും പുന്നൂര്‍ക്കുളം ഗുണഭോക്തൃ കമ്മിറ്റിയെ ആദരിക്കല്‍ ജില്ല കലക്ടര്‍ പി. മേരിക്കുട്ടിയും നിര്‍വഹിച്ചു. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഇരുമ്പാംമുട്ടിയില്‍ മികച്ച് മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരായ പി.വി. ഏലിയാസ്, പി.സി. മാത്യു എന്നിവര്‍ക്ക് യഥാക്രമം 74,568/, 42,896/-എന്നിങ്ങനെ സബ്സിഡി തുക കുഴല്‍മന്ദം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഷേളി വിതരണം ചെയ്തു. പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള മൊത്തം ചെലവിന്‍െറ 90 ശതമാനമാണ് സബ്സിഡി തുകയായി വിതരണം ചെയ്തത്. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍, തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര, മലമ്പുഴ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എന്‍. ശിവദാസന്‍, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ഗിരിജ, ജില്ല പഞ്ചായത്ത് അംഗം ലീലാമാധവന്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം എ. ചന്ദ്രന്‍, തേങ്കുറിശ്ശി പഞ്ചായത്ത് അംഗം എം. മുസ്തഫ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.പി. ശോഭ, നബാര്‍ഡ് ഡിസ്ട്രിക്റ്റ് ഡെവലപ്മെന്‍റ് മാനേജര്‍ രമേഷ് വേണുഗോപാല്‍, പാലക്കാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രേണുകാദേവി, പാലക്കാട് സോയില്‍ സര്‍വേ അസി. ഡയറക്ടര്‍ എന്‍.വി. ശ്രീകല, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ ബിന്ദു മേനോന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.